Latest NewsNewsFootballSports

സെർജിയോ റാമോസിന് വീണ്ടും പരിക്ക്

റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസിന് വീണ്ടും പരിക്ക്. ചെൽസിക്കെതിരായ മത്സരത്തിൽ റാമോസ് പരിക്കും കോവിഡും മാറി ടീമിനൊപ്പം ചേർന്നത്. റാമോസിന് പരിക്കേറ്റ വിവരം ക്ലബ് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. അടുത്ത മത്സരങ്ങളിൽ കളിക്കുന്നത് സംശ്യമാണെന്നും ക്ലബ് അറിയിച്ചു. ഫെബ്രുവരി മുതൽ റാമോസിന് പരിക്കിന്റെ പിടിയിലായിരുന്നു.

റാമോസിന് പരിക്കേറ്റത് റയലിന്റെ സ്പാനിഷ് കിരീട പ്രതീക്ഷകൾക്ക് മങ്ങലേക്കും. ലാ ലീഗയിൽ നിർണായക മത്സരത്തിൽ സെവിയ്യയെ നേരിടാൻ തയ്യാറെടുക്കുന്നതിനിടയിലാണ് താരത്തിന്റെ പരിക്ക് ക്ലബിന് തലവേദനയാകുന്നത്. റാമോസിന് പുറമെ സെന്റർ ബാക്കായ വരാനെയും റൈറ്റ് ബാക്കായ കാർവഹാലും പരിക്കേറ്റ് ടീമിന് പുറത്താണ്. സെവിയ്യയ്ക്ക് എതിരെ വിജയിച്ചാൽ മാത്രമേ കിരീട പോരാട്ടത്തിൽ പിടിച്ചു നിൽക്കാൻ റയൽ മാഡ്രിഡിനാവുകയുള്ളു.

Related Articles

Post Your Comments


Back to top button