KeralaNews

തിരുവല്ലയില്‍ ഗുണ്ടകള്‍ ഗൃഹനാഥനെ വീട്ടില്‍ കയറി വെട്ടി

മുണ്ടനാരി മണ്ണന്താനത്ത് വീട്ടില്‍ രഘുവിനാണ് വെട്ടേറ്റത്

പത്തനംതിട്ട: തിരുവല്ലയില്‍ ഗുണ്ടാ വിളയാട്ടം. നിരണം മുണ്ടനാരിയില്‍ ഗുണ്ടാ സംഘം ഗൃഹനാഥനെ വീട്ടില്‍ കയറി വെട്ടി. മുണ്ടനാരി മണ്ണന്താനത്ത് വീട്ടില്‍ രഘുവിനാണ് വെട്ടേറ്റത്.

Also Read: ബി.ജെ.പി സൈനികനായി തുടരും ; പാർട്ടി വിടുന്നുവെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി മുകുള്‍ റോയ്​

വീടിന്റെ മുന്‍വാതില്‍ വെട്ടിപ്പൊളിച്ച സംഘം രഘുവിനെ മാരകായുധം ഉപയോഗിച്ച് വെട്ടുകയായിരുന്നു. ഗുണ്ടാ സംഘം രഘുവിന്റെ വീടും ആക്രമിച്ചു. ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.

ആക്രമണത്തില്‍ വലതു കൈയ്ക്ക് പരിക്കേറ്റ രഘുവിനെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരണം സ്വദേശികളായ സജി, സജിത്ത് എന്നിവരാണ് പ്രതികളെന്ന് സംശയിക്കുന്നതായി പുളിക്കീഴ് പോലീസ് പറഞ്ഞു.

Related Articles

Post Your Comments


Back to top button