KeralaLatest NewsNewsBusiness

വീണ്ടും വില വർധനവ്; സ്വർണ്ണ വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ; അറിയാം ഇന്നത്തെ നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ്ണവിലയിൽ വീണ്ടും വർധനവ്. പവന് 80 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 35,680 രൂപയായി. ഗ്രാമിന് 10 രൂപയും വർധിച്ചിട്ടുണ്ട്. 4,460 രൂപയാണ് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണ്ണ വിലയിൽ വർധനവ് രേഖപ്പെടുത്തുന്നത്.

Read Also: മൂന്ന് ദിവസത്തില്‍ കോവിഡ് ഭേദമാകുന്ന മരുന്ന് വികസിപ്പിച്ചത് ഡി ആർ ഡി ഒ ; അടിയന്തിരമായി ഉപയോഗിക്കാൻ അനുമതി

ഇന്നലെ 400 രൂപയാണ് സ്വർണ്ണത്തിന് വർധിച്ചത്. പവന് 35,600 രൂപയും ഗ്രാമിന് 4,450 രൂപയുമായിരുന്നു ഇന്നലത്തെ വില. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വർണ്ണവിലയിൽ പ്രതിഫലിക്കുന്നത്.

കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തെ തുടർന്ന് രാജ്യാന്തര സമ്പദ് വ്യവസ്ഥയിലുണ്ടായ തകർച്ച സ്വർണ്ണ വിപണിയിൽ പ്രതിഫലിക്കുന്നുണ്ടെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.

Read Also: സംസ്ഥാനത്തെ കോവിഡ് അതിവ്യാപനത്തിലേക്ക് നയിച്ചതിന് തിരഞ്ഞെടുപ്പ് കമ്മീഷനും സർക്കാരിനും കോടതിയുടെ രൂക്ഷ വിമർശനം

Related Articles

Post Your Comments


Back to top button