KeralaLatest NewsNewsDevotionalSpirituality

ഈ നക്ഷത്രക്കാര്‍ക്ക് 55 വയസ് വരെ ഉയര്‍ച്ചയുടെ കാലം

കാര്‍ത്തിക നക്ഷത്രത്തിന്റെ പൊതുഫലങ്ങളാണ് ഇവിടെ പറയുന്നത്. എന്നാല്‍, ജനനസമയം അനുസരിച്ച് ഈ ഫലങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാകാം.ഈ നക്ഷത്രക്കാരെ നാലുവയസുവരെ രോഗങ്ങള്‍ വേട്ടയാടും. എന്നാല്‍, ചില സുഖാനുഭവങ്ങളുടെയും കാലമാണിത്. ഈ കാലത്ത് പിതാവിനും രോഗദുരിതങ്ങള്‍ അനുഭവപ്പെടാം. പതിനാലുവയസുവരെ കുടുംബാംഗങ്ങള്‍ക്ക് സുഖാനുഭവങ്ങള്‍, ഐശ്വര്യം, അഭിവൃദ്ധി എന്നിവ അനുഭവപ്പെടും.

പിന്നിട് 21 വയസുവരെയുള്ള കാലഘട്ടത്തില്‍ ചില തിരിച്ചടികള്‍ നേരിടുമെങ്കിലും അഭിവൃദ്ധിയുടെ കാലംകൂടിയാണ്. ഈ കാലത്ത് അധ്യാപകര്‍, കുടുംബാംഗങ്ങള്‍ എന്നിവരുമായി അകല്‍ച്ചയുണ്ടാകാന്‍ ഇടയുണ്ട്.

തൊഴില്‍നേടുന്നതിനും വിവിധ മേഖലകളില്‍ വിജയത്തിനും ഈ കാലം അനുകൂലമാണ്. പിന്നീട് 39 വയസുവരെ ദുരിതങ്ങളുടെ കാലമാണ്. തൊഴില്‍പരമായും അസുഖങ്ങളാലും വിദ്യാഭ്യാസപരമായും തിരിച്ചടികള്‍ നേരിടാം.

തുടര്‍ന്നു അന്‍പത്തിയഞ്ചുവയസുവരെ ഐശ്വര്യത്തിന്റെയും ധനലഭ്യതയുടെയും ഉയര്‍ച്ചയുടെയും കാലമാണ്. പിന്നീട്, പൊതുവേ രോഗാരിഷ്ടതകളും പ്രയാസങ്ങളും നിറഞ്ഞകാലഘട്ടമാണ്.

Related Articles

Post Your Comments


Back to top button