Latest NewsNewsIndia

പാകിസ്താനെ പുകഴ്ത്തുന്ന ഗാനങ്ങളുമായി യുവാക്കളുടെ ബൈക്ക് റാലി; ഇമ്രാൻഖാൻ അറസ്റ്റിൽ

ഇതിന്റെ വീഡിയോ ഇന്റർനെറ്റിൽ പ്രചരിച്ചതിനെ തുടർന്നാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്

ലക്നൗ : പാകിസ്താൻ അനുകൂല ഗാനങ്ങൾ ആലപിച്ചു ഗ്രാമത്തലവന്റെയും സംഘത്തിന്റെയും ബൈക്ക് റാലി. വീഡിയോ സോഷ്യൽ മീഡിയയിൽ ആയതോടെ ഗ്രാമപ്രധാൻ ഇമ്രാൻ ഖാനും സംഘവും അറസ്റ്റിൽ . ഉത്തർപ്രദേശിലെ അമേത്തിയിലാണ് സംഭവം .

അമേത്തിയിലെ രാംഗഞ്ച് പ്രദേശത്തെ മംഗ്ര ഗ്രാമത്തിൽ നിന്ന് തെരഞ്ഞെടുത്ത ഗ്രാമപ്രധാനാണ് ഇമ്രാൻ ഖാൻ. തന്റെ വിജയ ഘോഷയാത്രയുടെ ഭാഗമായാണ് ബൈക്ക് റാലി സംഘടിപ്പിച്ചത് . കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ചു നടത്തിയ റാലിയിൽ ‘ദെഖോ ഇമ്രാൻ ഖാൻ ആയാ, നയാ പാകിസ്താൻ ലയ’ (നോക്കൂ ഇമ്രാൻ ഖാൻ വന്നിട്ടുണ്ട്, പുതിയ പാകിസ്ഥാനെ തന്നോടൊപ്പം കൊണ്ടുവന്നു). എന്നിങ്ങനെ പാകിസ്ഥാനെ അനുകൂലിച്ചുള്ള പാട്ടും പാടിയിരുന്നു.

read also:കൊടകര കുഴൽപ്പണ കവര്‍ച്ച; വിവരങ്ങൾ ചോർത്തിയത് ഡ്രൈവറുടെ സഹായി, പോലീസിന്റെ കണ്ടെത്തൽ

ഇതിന്റെ വീഡിയോ ഇന്റർനെറ്റിൽ പ്രചരിച്ചതിനെ തുടർന്നാണ് പോലീസ് ഗ്രാമപ്രധാനും ,അനുയായികൾക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തത് .കണ്ടാലറിയുന്ന അൻപതോളം പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Related Articles

Post Your Comments


Back to top button