Latest NewsNewsIndiaEntertainment

കങ്കണാ റണാവത്തിന് കോവിഡ് സ്ഥിരീകരിച്ചു

മുംബൈ: ബോളിവുഡ് താരം കങ്കണാ റണാവത്തിന് കോവിഡ് സ്ഥിരീകരിച്ചു. ഇൻസ്റ്റഗ്രാമിലൂടെ താരം തന്നെയാണ് കോവിഡ് പോസിറ്റീവായ വിവരം അറിയിച്ചത്. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കങ്കണാ റണാവത്ത് ക്വാറന്റെയ്‌നിൽ പ്രവേശിച്ചു. താരത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം. ശാരീരികാസ്വസ്ഥതകളെ തുടർന്നാണ് കങ്കണാ റണാവത്ത് കോവിഡ് പരിശോധന നടത്തിയത്.

Read Also: എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഒരുദിവസത്തെ കോവിഡ് ചികിത്സയ്ക്ക് 24760 രൂപയുടെ ബില്ല് ; ഒരു ഡോളോയ്ക്ക് 24 രൂപ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കണ്ണുകളിൽ നേരിയ ക്ഷീണവും ബലഹീനതയും അനുഭവപ്പെട്ടു. ഹിമാചലിലേക്ക് പോകാമെന്ന പ്രതീക്ഷയിലായിരുന്നു, അതിനാൽ ഇന്നലെ കോവിഡ് പരിശോധന നടത്തി. ഇന്ന് പരിശോധനാ ഫലം വന്നു. കോവിഡ് പോസിറ്റീവ് ആണ്. നിലവിൽ ക്വാറന്റീനിലാണ്. ഈ വൈറസ് എന്റെ ശരീരത്തിൽ പാർട്ടി നടത്തുന്ന കാര്യം ഞാൻ അറിഞ്ഞിരുന്നില്ല. ഇപ്പോൾ അറിഞ്ഞ സ്ഥിതിക്ക് എനിക്കറിയാം ഞാൻ അതിനെ ഇല്ലാതെയാക്കും എന്ന്. പേടിച്ചാൽ അത് നിങ്ങളെ വീണ്ടും പേടിപ്പിക്കും എന്നുള്ളത് കൊണ്ട് ആരും ഒരു ശക്തിയ്ക്കും വഴങ്ങി കൊടുക്കരുത്. വരൂ നമുക്ക് കോവിഡിനെ നശിപ്പിക്കാം. ഒന്നുമില്ല, ഇത് ചെറിയ ജലദോഷപ്പനി മാത്രമാണ്. മാദ്ധ്യമശ്രദ്ധ കിട്ടി ആളുകളെ പേടിപ്പിക്കുന്നു എന്ന് മാത്രം- കങ്കണ ഇൻസ്റ്റഗ്രാമിൽ  കുറിച്ചു.

 

Related Articles

Post Your Comments


Back to top button