KeralaLatest NewsNews

സംസ്ഥാനത്ത് അടുത്ത മാര്‍ച്ച് വരെ വൈദ്യുതി നിരക്ക് കൂട്ടില്ല ; കെഎസ്ഇബി

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത മാര്‍ച്ച് 21 വരെ വൈദ്യുതി നിരക്ക് കൂടില്ലെന്ന് കെഎസ്ഇബി. നിരക്ക് കൂട്ടുന്നെന്ന പ്രചരണം വ്യാജമാണെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കെഎസ്ഇബി അറിയിച്ചു.

പലയിടങ്ങളിലും കഴിഞ്ഞ രണ്ട് മാസത്തെ ബില്‍ ഇപ്പോഴാണ് വന്നത്. ഇതില്‍ പലരുടെയും ബില്‍ തുക കൂടുതലാണ്. ഇതാണ് നിരക്ക് വര്‍ധനയെന്ന സംശയത്തിന് ഇട വരുത്തിയതെന്നും കെഎസ്ഇബി പറഞ്ഞു.

Read Also  :  സോഷ്യൽ മീഡിയയിലെ നിയമലംഘനം; വിവാദങ്ങൾക്കൊടുവിൽ വീഡിയോകൾ ഡിലീറ്റ് ചെയ്ത് കേരള പോലീസ്

2019 ജൂലൈയിലാണ് സംസ്ഥാനത്ത് ഏറ്റവുമവസാനം കെഎസ്ഇബി നിരക്ക് കൂട്ടിയത്. ഈ വര്‍ഷം മാര്‍ച്ച് 31 വരെ നിരക്കില്‍ വര്‍ധനവുണ്ടാവില്ലെന്ന് അന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഒരു ഉത്തരവ് ഇറക്കിയിരുന്നു. മാത്രമല്ല നിരക്ക് വര്‍ധിപ്പിക്കണമെന്ന് കെഎസ്ഇബി ഇപ്പോള്‍ ആവശ്യപ്പെട്ടിട്ടുമില്ല. ഇത് മനസ്സിലാക്കാതെയാണ് പലരും വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നതെന്നും കെഎസ്ഇബി പറഞ്ഞു.

Related Articles

Post Your Comments


Back to top button