CinemaMollywoodLatest NewsNews

ചുരുക്കം ചില സിനിമകളിലൂടെ മാത്രമേ എനിക്ക് മലയാള സിനിമയെ അറിയുകയുള്ളൂ: മാളവിക മോഹനന്‍

രാജ്യത്തെ ഏറ്റവും മികച്ച രണ്ട് നടന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും എന്ന് നടി മാളവിക മോഹനന്‍. ഫെമിനയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ മാളവിക മോഹന്‍ലാലിനോടും മമ്മൂട്ടിയോടുമുള്ള തന്റെ ആരാധനയെ കുറിച്ചും വാചാലയാവുകയുണ്ടായി. ‘മുംബൈയില്‍ ജനിച്ച് വളര്‍ന്നത് കൊണ്ട് അധികം മലയാള സിനിമകളൊന്നും ഞാന്‍ കണ്ടിട്ടില്ല. അച്ഛനും അമ്മയും കാണുന്ന ചുരുക്കം ചില സിനിമകളിലൂടെ മാത്രമേ എനിക്ക് മലയാള സിനിമയെ അറിയുകയുള്ളൂ.

എന്നിരുന്നാലും മമ്മൂട്ടിയെയും മോഹന്‍ലാലിനെയും എനിക്ക് വലിയ ഇഷ്ടമാണ്. എന്നെ സംബന്ധിച്ച് അവരാണ് ബെസ്റ്റ്.. രാജ്യത്തെ ഏറ്റവും മികച്ച രണ്ട് നടന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും- മാളവിക പറഞ്ഞു. മമ്മൂട്ടിയാണ് പട്ടം എന്ന ചിത്രത്തിലേക്ക് തന്റെ പേര് നിര്‍ദ്ദേശിച്ചത് എന്നും മാളവിക പറഞ്ഞിരുന്നു. മമ്മൂക്ക തന്നില്‍ അര്‍പ്പിച്ച ആ വിശ്വാസമാണ് സിനിമകള്‍ ചെയ്യാനുള്ള തന്റെ ആത്മവിശ്വാസം എന്നാണ്’ മാളവിക പറഞ്ഞു.

ദളപതി വിജയ് നായകനായി എത്തിയ മാസ്റ്ററിലെ നായികയായി തിളങ്ങിയതോടെ തമിഴിലും പ്രിയ താരം ആയിരിക്കുകയാണ് മാളവിക. ക്യാമറാമാൻ അഴകപ്പൻ സംവിധാനം ചെയ്ത്, ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് മാളവിക അഭിനയ രംഗത്ത് എത്തുന്നത്. ബിയോണ്ട് ദ ക്ലൗഡ്‌സ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലും താരം അഭിനയിച്ചിട്ടുണ്ട്.

Related Articles

Post Your Comments


Back to top button