08 May Saturday

ചെെനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങൾ താഴേക്ക്; അപകടമെന്ന് യുഎസ്; പേടിക്കേണ്ടെന്ന് ചെെന

വെബ് ഡെസ്‌ക്‌Updated: Saturday May 8, 2021

ബീജിങ് / വാഷിങ്ടൺ > ബഹിരാകാശത്തുനിന്നും നിലംപതിക്കുന്ന ചെെനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങൾ അപകടമുണ്ടാക്കില്ലെന്ന നിലപാടിൽ ഉറച്ച് ചെെന. റോക്കറ്റിന്റെ പ്രധാന ഭാഗമടങ്ങുന്ന 18 ടൺ ഭാരമുള്ള വസ്തുവാണ് വീഴുന്നത്. ഇത്‌ കടലിലാണ് വീഴുകയെന്നും ചെെനീസ് വിദേശകാര്യ വക്താവ് വാങ് വെൻബിൻ പറഞ്ഞു.

ലോങ്​ മാർച്ച്​ 5ബി റോക്കറ്റ് അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിക്കുമ്പോൾ അതിന്റെ മിക്ക ഘടകങ്ങളും കത്തിപ്പോകും. ഇത് അപകട സാധ്യതയില്ലാതെയാക്കുമെന്നും ചെെന അറിയിച്ചു.

ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ നാലരയോടെ മധ്യേഷ്യയിലെ തുർക്ക്മെനിസ്ഥാനിൽ വീഴുമെന്നാണ് യുഎസ് വി​ദ​ഗ്ധരുടെ അവകാശവാദം. എന്നാല്‍ സമയത്തില്‍ മാറ്റം സംഭവിക്കാം. നാശനഷ്ടങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും ചൈന ലോങ്‌- മാർച്ച് 5 ബി ദൗത്യങ്ങൾ പുനർരൂപകൽപ്പന ചെയ്യണമെന്നും ഹാർവാർഡ് -സ്മിത്‌സോണിയൻ സെന്റർ ഫോർ ആസ്ട്രോഫിസിക്‌സിലെ ശാസ്ത്രജ്ഞൻ ജോനാഥൻ മക്‌ഡൊവൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top