08 May Saturday

അതിഥിത്തൊഴിലാളികൾക്ക്‌ ഭക്ഷ്യവസ്‌തുക്കൾ എത്തിക്കും

വെബ് ഡെസ്‌ക്‌Updated: Saturday May 8, 2021

തിരുവനന്തപുരം > ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ അതിഥിത്തൊഴിലാളികൾക്ക് ഭക്ഷ്യവസ്‌തുക്കൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ തൊഴിൽ വകുപ്പ്‌ ഉറപ്പാക്കും. ഭക്ഷണം നൽകേണ്ട സാഹചര്യമുണ്ടായാൽ ജില്ലാ ഭരണ സംവിധാനങ്ങളുടെ സഹകരണം ഉറപ്പാക്കാൻ ലേബർ കമീഷണർ ഉദ്യോഗസ്ഥർക്ക്‌ നിർദേശം നൽകി. തൊഴിൽ വകുപ്പിൽനിന്ന്‌ ഓർഡർ ലഭിക്കുന്ന മുറയ്‌ക്ക്‌ ഭക്ഷ്യവകുപ്പ് ഉൽപ്പന്നങ്ങൾ നൽകും.

തൊഴിലാളികൾക്ക് പ്രശ്‌നങ്ങൾ അറിയിക്കാൻ സംസ്ഥാനതലത്തിൽ ലേബർ കമീഷണറേറ്റിലും  ജില്ലാ ലേബർ ഓഫീസുകളിലും ശ്രമിക് ബന്ധു ഫെസിലിറ്റേഷൻ സെന്ററുകളിലും കോൾ സെന്റർ സജ്ജമാക്കി.  അവരവരുടെ ഭാഷകളിൽ മറുപടി നൽകാൻ ജീവനക്കാർ സെന്ററിലുണ്ടാകും. ഹെൽപ്ഡെസ്‌ക് 24 മണിക്കൂറും പ്രവർത്തിക്കും.  അതത് ദിവസത്തെ പരാതികൾ പരിഹരിക്കപ്പെട്ടെന്ന്‌ ലേബർ കമീഷണറേറ്റ് ഉറപ്പാക്കും. ജില്ലാ ലേബർ ഓഫീസറും അസിസ്റ്റന്റ് ലേബർ ഓഫീസറും  അതിഥിത്തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങൾ സന്ദർശിക്കും.

പ്രത്യേക സമിതിയും സജ്ജം

ലേബർ കമീഷണറേറ്റ് തലത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രത്യേക സമിതിയും പ്രവർത്തനമാരംഭിച്ചു.

ജില്ലാ ലേബർ ഓഫീസർമാർ കലക്ടർമാരുമായുള്ള ഏകോപനത്തിലൂടെ തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കാൻ ശ്രദ്ധ ചെലുത്തും.  ആംബുലൻസ് സൗകര്യം, ആശുപത്രി പ്രവേശനം എന്നിവ ഉറപ്പാക്കാൻ ദിശ കോൾ സെന്റർ, ഡിപിഎംഎസ്‌യു എന്നിവയുമായി യോജിച്ച് ജില്ലാ ലേബർ ഓഫീസർമാർ ഇടപെടും.  വിവരശേഖരണത്തിന് വളന്റിയർമാരെയും നിയോഗിക്കും.

124 തൊഴിലാളികൾക്ക്‌ കോവിഡ്‌

വ്യാഴാഴ്‌ചവരെ സംസ്ഥാനത്ത്‌ 124 അതിഥിത്തൊഴിലാളികൾക്കാണ്‌ കോവിഡ് ബാധിച്ചത്‌. മൊത്തം 748 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. മൂന്നുപേർ മരിച്ചു.  അതിഥിത്തൊഴിലാളികൾ കോൾ സെന്ററുകളിൽ വിളിച്ച 72 പരാതിയും പരിഹരിച്ചു.
കോൾ സെന്റർ നമ്പരുകൾ:
തിരുവനന്തപുരം: 0471-2783942, 8547655254, 0471-2783946, 8547655256
കൊല്ലം: 0474-2794820, 8547655257, 0474-2794820, 8547655258.
പത്തനതിട്ട: 0468-2222234, 8547655259.
ആലപ്പുഴ: 0477-2253515, 8547655260, 0477-2253515, 8547655261.
ഇടുക്കി: 0486-2222363, 8547655262
കോട്ടയം: 0481-2564365, 8547655264, 0481-2564365, 8547655265
എറണാകുളം: 0484-2423110, 8547655267
എറണാകുളം: 0484-2423110, 8547655266
തൃശൂർ: 0487-2360469, 8547655268, 0487-2360469, 8547655269
പാലക്കാട്‌: 0491-2505584, 8547655270, 0491-2505584, 8547655271
മലപ്പുറം: 0483-2734814, 8547655272, 0483-2734814, 8547655273
കോഴിക്കോട്‌: 0495-2370538, 8547655274, 0495-2370538, 8547655275
വയനാട്‌:  0493-6203905, 8547655276
കണ്ണൂർ:  0497-2700353, 8547655277, 0497-2700353, 8547655278
കാസർകോട്‌: 0499-4256950, 8547655279, 0499-4256950, 8547655263.
സംസ്ഥാനതല കോൾ സെന്റർ നമ്പർ (ടോൾ ഫ്രീ-: 155214, 1800 425 55214)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top