COVID 19Latest NewsNewsIndia

കോവിഡിനെ അകറ്റി നിര്‍ത്താന്‍ ഗോമൂത്രം കുടിച്ചാല്‍ മതി; വീഡിയോയുമായി ബിജെപി എംഎല്‍എ

കൊറോണയുടെ രണ്ടാം തരംഗം രാജ്യത്ത് പിടിമുറുക്കുമ്പോള്‍ മഹാമാരിയില്‍ നിന്നും രക്ഷനേടാനുള്ള മാര്‍ഗങ്ങള്‍ അന്വേഷിക്കുകയാണ് ആളുകള്‍. വീട്ടുവൈദ്യങ്ങളും മറ്റ് പരിഹാര മാര്‍ഗങ്ങളും ജനങ്ങള്‍ പരീക്ഷിക്കുന്നുണ്ട്. ഇപ്പോഴിതാ കോവിഡിനെ പ്രതിരോധിക്കാന്‍ ഗോമൂത്രം കുടിക്കാന്‍ നിര്‍ദേശിക്കുകയാണ് ബിജെപി എംഎല്‍എ.

ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയിലെ ബയരിയ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ സുരേന്ദ്ര സിങാണ് ആളുകളോട് ഗോമൂത്രം കുടിക്കാന്‍ നിര്‍ദേശിക്കുന്നത്. എല്ലാ ദിവസവും രാവിലെ ബ്രഷ് ചെയ്ത ശേഷം വെറും വയറ്റില്‍ വേണം ഗോമൂത്രം കുടിക്കാന്‍. വെള്ളത്തില്‍ ചേര്‍ത്ത് വേണം ഇതു കുടിക്കാന്‍. അരമണിക്കൂര്‍ കഴിഞ്ഞേ വേറെയെന്തും കഴിക്കാനും പാടുള്ളു.

READ MORE: രാജ്യത്തെ ഓക്‌സിജന്‍ ലഭ്യതയും വിതരണവും നിരീക്ഷിക്കാന്‍ ദൗത്യസംഘം; തീരുമാനവുമായി സുപ്രീം കോടതി

കോവിഡിനെ പ്രതിരോധിക്കാന്‍ മാത്രമല്ല, ഹൃദ്രോഗങ്ങള്‍ തടയാനും ഗോമൂത്രം നല്ലതാണെന്ന് അദ്ദേഹം പറയുന്നു. സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് സുരേന്ദ്ര സിങ് എല്ലാവരോടും ഗോമൂത്രം കുടിക്കാന്‍ നിര്‍ദേശിച്ചത്. ‘കൊവിഡിനെ പ്രതിരോധിക്കാന്‍ എല്ലാവരും ഗോമൂത്രം കുടിക്കുകയും മറ്റുള്ളവരോട് കുടിക്കാന്‍ നിര്‍ദേശിക്കുകയും വേണം.

ശരീരത്തിന്റെ ആരോഗ്യം പരിപാലിക്കുന്നതില്‍ ഗോമൂത്രം മികച്ച ഔഷധമാണ്. പൊതുപ്രവര്‍ത്തകനായ താന്‍ 18 മണിക്കൂര്‍ ജോലി ചെയ്തിട്ടും ക്ഷീണം അനുഭവപ്പെടാത്തത് പതിവായി ഗോമൂത്രം കുടിക്കുന്നതിനാലാണ്’ – എന്നും അദ്ദേഹം പറയുന്നു. വീഡിയോ എന്തായാലും സോഷ്യല്‍മീഡിയയില്‍ വൈറലായി.

Related Articles

Post Your Comments


Back to top button