Latest NewsNewsIndiaInternational

ചൈനീസ് റോക്കറ്റിന്റെ ഒരു ഭാഗം ഇന്ന് രാത്രി ഭൂമിയിലേക്ക് വീഴുമെന്ന് റിപ്പോർട്ട്

വാഷിംഗ്ടൺ ഡി സി : ഭീമാകാരമായ ചൈനീസ് റോക്കറ്റിന്റെ ഒരു ഭാഗം ഇന്ന് രാത്രി ഭൂമിയിലേക്ക് വീഴുമെന്ന് റിപ്പോർട്ട്. ജനവാസമേഖലയില്‍ പതിക്കുമെന്നാണ് സൂചനയെങ്കിലും സ്ഥലം, സമയം എന്നിവയെ സംബന്ധിച്ച വിവരങ്ങള്‍ ഇനിയും പുറത്തുവിട്ടിട്ടില്ല.

Read Also : ആംബുലൻസ് ക്ഷാമം മുൻകൂട്ടി കണ്ട് ഓട്ടോറിക്ഷ ആംബുലൻസാക്കി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ

അന്തരീക്ഷത്തിലേക്ക് കടന്നതിനു ശേഷമേ ഇക്കാര്യം കൃത്യമായി നിര്‍വചിക്കാനാവൂ എന്നാണ് വിവിധ സ്പേസ് ഏജന്‍സികള്‍ വ്യക്തമാക്കുന്നത്. അതേസമയം, ന്യൂയോര്‍ക്കിന്റെ പ്രാന്തപ്രദേശങ്ങളില്‍ വീഴുമോ എന്ന ആശങ്കയിലാണ് അമേരിക്ക. എന്തെങ്കിലും നാശനഷ്ടമുണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്നാണ് ചൈന പറയുന്നത്. അന്തരീക്ഷത്തില്‍ കടന്നാലുടന്‍ വെടിവെച്ചിടുന്നതിനെക്കുറിച്ച് യുഎസ് സൈന്യം ആലോചിച്ചിരുന്നുവെങ്കിലും പിന്നീടത് വേണ്ടെന്നു വച്ചു.

ലോംഗ് മാര്‍ച്ച് -5 ബി റോക്കറ്റ് ഏപ്രില്‍ 29 ന് ചൈനയുടെ പുതിയ ബഹിരാകാശ നിലയത്തിന്റെ ആദ്യ മൊഡ്യൂള്‍ ഭ്രമണപഥത്തില്‍ എത്തിക്കാനായാണ് വിക്ഷേപിച്ചത്. 18 ടണ്‍ ഭാരമുള്ള പ്രധാന സെഗ്മെന്റാണ് ഇപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുന്നത്.

Related Articles

Post Your Comments


Back to top button