Latest NewsNewsFootballSports

കിരീട നേട്ടത്തിനരികെ ബയേൺ മ്യൂണിക്ക്

ജർമൻ ബുണ്ടസ് ലീഗിൽ കിരീട നേട്ടത്തിനരികെ ബയേൺ മ്യൂണിക്ക്. 30 മത്സരങ്ങളിൽ 71 പോയിന്റുള്ള ബയേൺ മ്യൂണിക്കിന് കിരീടം നേടാൻ വേണ്ടത് ഒരു ജയം മാത്രമാണ്. ഇന്ന് ഗ്ലാഡ്ബാചിനെ നേരിടുന്ന ബയേൺ മ്യൂണിക്കിന് ഇന്ന് വിജയിച്ചാൽ കിരീടം സ്വന്തമാക്കാം.

കഴിഞ്ഞ മത്സരത്തിൽ ബയേൺ ലെവർകൂസനെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ചതോടെയാണ് കിരീട നേട്ടത്തിന് അടുത്തെത്തിയത്. തുടർച്ചയായ ഒമ്പതാം ലീഗ് കിരീടത്തിലേക്കാണ് ബയേണിന്റെ ജൈത്രയാത്ര.

ലീഗിൽ നാല് മത്സരങ്ങളാണ് ബയേണിന് ശേഷിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ആർബി ലെപ്സിഗിന് 61 പോയിന്റാണുള്ളത്. അതിനിടെ ലീഗിൽ പതിനെട്ടാം സ്ഥാനത്തുള്ള ഷാൽക്കെയെ രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തി. 30 മത്സരങ്ങളിൽ നിന്ന് 13 പോയിന്റ് മാത്രമാണ് ഷാൽക്കെ നേടിയത്.

Related Articles

Post Your Comments


Back to top button