ചെന്നൈ
തമിഴ്‌നാട് മുഖ്യമന്ത്രിയായി ഡിഎംകെ അധ്യക്ഷൻ എം കെ സ്‌റ്റാലിൻ വെള്ളിയാഴ്‌ച സത്യപ്രതിജ്ഞ ചെയ്യും. രാവിലെ ഒമ്പതിന് രാജ്‌ഭവനിലെ ചടങ്ങിൽ ഗവർണർ ബൻവാരിലാൽ പുരോഹിത് സത്യവാചകം ചൊല്ലിക്കൊടുക്കും. ലളിതമായാണ് ചടങ്ങ്.
കര്‍ശനനിയന്ത്രണം
കോവിഡ് വ്യാപനം തീവ്രമായതിനാൽ തമിഴ്‌നാട്ടിൽ നിയന്ത്രണം കർശനമാക്കി. ദിവസം 22,000 ത്തിലധികം പേർക്ക് രോഗം ബാധിച്ചതായാണ് റിപ്പോര്‍ട്ട്. പലചരക്ക്, പച്ചക്കറി കടകൾ പകൽ 12 വരെ തുറക്കും. മറ്റ് കടകൾ തുറക്കാൻ പാടില്ല.
രാത്രി പത്തുമുതൽ പുലർച്ചെ നാലുവരെ രാത്രി ലോക്ക്‌ഡൗണും ഞായറാഴ്‌ച പൂർണ ലോക്ക്‌ഡൗണുമാണ് പ്രഖ്യാപിച്ചത്. സ്വകാര്യ സ്ഥാപനങ്ങളിൽ 50 ശതമാനം ജോലിക്കാരെ പാടുള്ളൂ. മരുന്ന്, പാൽ, പത്രം, മറ്റ് അവശ്യ സാധന വിൽപ്പനക്കാർക്കും ഇളവ് അനുവദിച്ചിട്ടുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ ഇറച്ചി, മീൻ കടകൾ പ്രവർത്തിക്കരുത്. ബാറുകള്‍ രാവിലെ എട്ടിന് തുറന്ന് പകൽ 12ന് അടയ്ക്കണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..