KeralaLatest NewsNews

മൂന്നാറിലെ സിഎസ്‌ഐ ധ്യാനത്തില്‍ 450 പേര്‍ പങ്കെടുത്തു; കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് കണ്ടെത്തല്‍

ധ്യാനത്തില്‍ 322 പേരാണ് പങ്കെടുത്തത് എന്നായിരുന്നു സിഎസ്‌ഐ സഭയുടെ നിലപാട്

ഇടുക്കി: മൂന്നാറില്‍ നടന്ന സിഎസ്‌ഐ സഭയുടെ ധ്യാനം കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന് കണ്ടെത്തല്‍. ഇതുസംബന്ധിച്ച് ദേവികുളം സബ് കളക്ടര്‍ ഇന്ന് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ വൈദികര്‍ ഒത്തുകൂടിയതില്‍ രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്ച സംഭവിച്ചോ എന്ന് ജില്ലാ പോലീസ് മേധാവി പരിശോധിക്കും.

Also Read: ആര്‍ടിപിസിആര്‍ നിരക്ക് കുറച്ചതിനെതിരെയുള്ള ഹര്‍ജിയില്‍ കോടതി വിധി പുറത്ത്

13 മുതല്‍ 17 വരെയുള്ള തീയതികളിലായി നടന്ന ധ്യാനത്തില്‍ 450 പേര്‍ പങ്കെടുത്തെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ധ്യാനത്തില്‍ 322 പേരാണ് പങ്കെടുത്തത് എന്നായിരുന്നു സിഎസ്‌ഐ സഭയുടെ നിലപാട്. മാസ്‌ക് വെക്കുന്നതില്‍ അലംഭാവം കാണിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. ധ്യാനത്തിനെത്തിയവര്‍ മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും കൂട്ടംകൂടി നില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു.

ധ്യാനം നടത്തുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നില്ലെന്ന് സബ് കളക്ടര്‍ അറിയിച്ചിട്ടുണ്ട്. ധ്യാനത്തില്‍ പങ്കെടുത്ത നൂറിലധികം ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ 24 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചതെന്നാണ് സഭ പറയുന്നത്. രണ്ട് പേര്‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു. ധ്യാനത്തില്‍ പങ്കെടുത്തവര്‍ക്കെതിരെയും സംഘാടകര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരിപാടികള്‍ പരമാവധി ഓണ്‍ലൈനായി നടത്തണമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ മാസം തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

Related Articles

Post Your Comments


Back to top button