KeralaLatest NewsNewsIndia

ഏഷ്യാനെറ്റ് ന്യൂസ് വേണമെങ്കിൽ കണ്ടാൽ മതി ; ഉദ്യോഗസ്ഥയുടെ ധിക്കാരപൂർവമുള്ള മറുപടി

തിരുവനന്തപുരം : ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകള്‍ നടത്തുന്ന കൊലപാതകങ്ങളെക്കുറിച്ചും അക്രമത്തെക്കുറിച്ചുമുള്ള വാര്‍ത്തകള്‍ മനപൂര്‍വ്വമാണ് ഏഷ്യാനെറ്റ് ന്യൂസ് നല്‍കാത്തതെന്ന് ലേഖിക. ഏഷ്യാനെറ്റിന്റെ തിരുവനന്തപുരത്തെ സീനിയര്‍ റിപ്പോര്‍ട്ടര്‍ പി.ആര്‍. പ്രവീണയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ രമണി പി. നായരുടെ മകളാണ് പ്രവീണ.

Read Also : ശ്രീചക്രം നോക്കി ധ്യാനിച്ചാല്‍ ജീവിതത്തില്‍ സംഭവിക്കുന്നത് 

ബംഗാളിലെ അക്രമങ്ങള്‍ എന്തുകൊണ്ട് ചാനല്‍ ചര്‍ച്ച ചെയ്യില്ലെന്ന് ചോദിച്ച്‌ ഏഷ്യാനെറ്റ് ന്യൂസ് ഹെഡ്ക്വാര്‍ട്ടേഴ്സിലേക്ക് വിളിച്ച യുവതിയോടാണ് പ്രവീണ ഇക്കാര്യം പറഞ്ഞത്.. യാതൊരുവിധ മാന്യതയുമില്ലാതെയാണ് പ്രവീണ സംസാരിച്ചത്.

കോട്ടയത്തുനിന്നും വിളിച്ച യുവതി എന്തുകൊണ്ടാണ് ബംഗാളിലെ അക്രമ സംഭവങ്ങള്‍ ഏഷ്യാനെറ്റ് കൊടുക്കാത്തതെന്നാണ് ചോദിച്ചത്. ഇതിനു മറുപടി നല്‍കിയ പ്രവീണ, ബംഗാളില്‍ വല്ലവനുമായ സംഘിക്കാര്‍ക്ക് അടികൊണ്ടതിന് നമ്മള്‍ ഇവിടെ കിടന്ന് ബഹളം കാണിച്ചിട്ട് കാര്യമില്ലലോ?.

ഈ മറുപടി കേട്ട യുവതി ബംഗാളില്‍ ഉള്ളവരും അടികൊണ്ടവരും ഇന്ത്യക്കാരല്ലേയെന്ന് ചോദിക്കുന്നുണ്ട്. എന്നാല്‍, ബംഗാളിലുള്ളവര്‍ ഇന്ത്യയിലല്ല, അവര്‍ പാക്കിസ്ഥാനിലെയാണെന്നും ഞങ്ങള്‍ക്ക് ഇപ്പോള്‍ ഈ വാര്‍ത്ത കൊടുക്കാന്‍ സൗകര്യമില്ലെന്നും വേണമെങ്കില്‍ ഏഷ്യാനെറ്റ് ന്യൂസ് കണ്ടാല്‍ മതിയെന്നും പ്രവീണ പറയുന്നു

ഈ പ്രതികരണത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്നത്.

Related Articles

Post Your Comments


Back to top button