ആലപ്പുഴ : മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ബിജെപി നേതാവ് സന്ദീപ് വചസ്പതി. “ബെസ്റ്റ് കണ്ണാ ബെസ്റ്റ്…വാക്കും പ്രവർത്തിയും തമ്മിൽ ഇത്രയും യോജിക്കുന്ന ഒരാൾ ഈ ഭൂമി മലയാളത്തിൽ ഇനി ജനിക്കേണ്ടിയിരിക്കുന്നു”, സന്ദീപ് വചസ്പതി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. മുഖ്യമന്ത്രിയുടെ വാക്കും പ്രവർത്തിയും ഫോട്ടോ സഹിതം സന്ദീപ് പങ്കുവച്ചിട്ടുമുണ്ട്.
Read Also : പി എം കെയർ ഫണ്ടുപയോഗിച്ച് നിർമ്മിച്ച പുതിയ ഓക്സിജൻ പ്ലാന്റ് തൃശ്ശൂരിൽ പ്രവർത്തനം തുടങ്ങി
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം :
ബെസ്റ്റ് കണ്ണാ ബെസ്റ്റ്…വാക്കും പ്രവർത്തിയും തമ്മിൽ ഇത്രയും യോജിക്കുന്ന ഒരാൾ ഈ ഭൂമി മലയാളത്തിൽ ഇനി ജനിക്കേണ്ടിയിരിക്കുന്നു.
Posted by Sandeep Vachaspati on Friday, May 7, 2021
വീടിനുള്ളിൽ കൂടിച്ചേരലുകൾ ഒഴിവാക്കണം , ഒരുമിച്ച് പ്രാർത്ഥിക്കരുത് , ആഹാരം കഴിക്കരുത് എന്നൊക്കെ പത്രസമ്മേളനത്തിൽ ജനങ്ങൾക്ക് നിർദ്ദേശം നൽകിയ മുഖ്യമന്ത്രിയെ പിന്നീട് കണ്ടത് കുടുംബങ്ങൾക്കൊപ്പം ദീപം തെളിയിക്കുന്നതാണ്. മുഖ്യമന്ത്രി തന്നെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയത്തിൽ പങ്കാളിയായി.
Posted by Pinarayi Vijayan on Friday, May 7, 2021
Post Your Comments