മൂന്നാര്‍> മൂന്നാറില്‍ സിഎസ്ഐ വൈദികര്‍ നടത്തിയ ധ്യാനം ചട്ടം ലംഘിച്ചെന്ന് കണ്ടെത്തല്‍. റിപ്പോര്‍ട്ട് ഇന്ന് ജില്ല കളക്ടര്‍ക്ക് കൈമാറും.ദേവികുളം സബ് കളക്ടറുടെ റിപ്പോര്‍ട്ടിലാണ് 450 ഓളം പേര്‍ ധ്യാനത്തില്‍ പങ്കെടുത്തെന്നു കണ്ടെത്തിയത്.
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ സഭയിലെ വൈദികരുടെ വാര്‍ഷിക സമ്മേളനം ഏപ്രില്‍ 13 മുതല്‍ 17 വരെയാണ് നടന്നത്.തുടര്‍ന്ന് കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് സിഎസ്ഐ സഭാവൈദികര്‍ ധ്യാനം നടത്തിയെന്ന് ആരോപിച്ച് ചീഫ് സെക്രട്ടറിക്ക് വിശ്വാസികള്‍ പരാതി നല്‍കിയിരുന്നു .ധ്യാനത്തിന് ശേഷം ഇടവകയില്‍ എത്തിയ വൈദികര്‍ വിശ്വാസികളുമായി ഇടപഴകിയെന്നും സഭാനേതൃത്വത്തിനെതിരെ കേസെടുക്കണമെന്നും വിശ്വാസികള്‍ ആവശ്യപ്പെട്ടു .
സംസ്ഥാനത്ത് രണ്ടാം കൊവിഡ് തരംഗത്തെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങള്‍ നിലവിലുള്ള സാഹചര്യത്തിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 450വൈദികര്‍ മൂന്നാറില്‍ സംഗമിച്ചത്. സിഎസ്‌ഐ സഭയുടെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത വൈദികരില്‍ 80ഓളം പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലാണ് .
സമ്മേളനത്തില്‍ പങ്കെടുത്ത നിരവധി പേരുടെ നില ഗുരുതരമാണ് .ഇതില്‍ രണ്ടു പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു . അതേസമയം , ധ്യാനം നടത്തിയത് വൈദികരുടെ എതിര്‍പ്പുകള്‍ കണക്കിലെടുക്കാതെയാണെന്ന് ആരോപണമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..