Latest NewsNewsIndia

സംസ്ഥാനങ്ങള്‍ക്ക് വാക്സിന്‍ സൗജന്യമായി നല്‍കണം; മമത സുപ്രീം കോടതിയില്‍

നിലവില്‍ വാക്സിനുകള്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്ന വ്യത്യസ്ത വിലകള്‍ ഇല്ലാതാക്കണമെന്നും മമത

ന്യൂഡല്‍ഹി: ബംഗാള്‍ മുഖ്യമന്ത്രിയായി മൂന്നാം തവണ ചുതലയേറ്റ ശേഷം മമത നടത്തുന്ന ആദ്യ നിയമപോരാട്ടം കേന്ദ്ര സർക്കാരിനെതിരെ. എല്ലാ ജനങ്ങള്‍ക്കും കേന്ദ്രം വാക്സിന്‍ സൗജന്യമായി നല്‍കണമെന്ന ആവശ്യവുമായി പശ്ചിമ ബം​ഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സുപ്രീം കോടതിയെ സമീപിച്ചു. വാക്സിനേഷന്‍ പോളിസിയില്‍ ഏകീകൃത സംവിധാനം വേണമെന്നാണ് മമതയുടെ ഹര്‍ജി. തിങ്കളാഴ്ച വാക്സിന്‍ പോളിസി സംബന്ധിച്ച കേസ് സുപ്രീം കോടതി പരിഗണിക്കും.

വാക്സിനുകള്‍ സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ അതിവേഗ നടപടികള്‍ സ്വീകരിക്കണം. നിലവില്‍ വാക്സിനുകള്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്ന വ്യത്യസ്ത വിലകള്‍ ഇല്ലാതാക്കണമെന്നും മമത ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. വാക്സിന്റെ വലിയ തോതിലുള്ള ദൗര്‍ലഭ്യം രാജ്യം വളരെ അധികം അനുഭവിക്കുകയാണെന്നും അവര്‍ ഹര്‍ജിയില്‍ കുറ്റപ്പെടുത്തി.

Related Articles

Post Your Comments


Back to top button