CinemaMollywoodLatest NewsNewsIndiaBollywoodEntertainment

ഹിന്ദി സീരീസ് ‘ഫാമിലി മാൻ’ രണ്ടാം സീസൺ ഉടൻ

ഇത്തവണ ചിത്രത്തിൽ സാമന്ത അക്കിനേനിയും എത്തുന്നുണ്ട്.

പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ഹിന്ദി സീരീസ് ഫാമിലി മാനിന്റെ രണ്ടാം സീസൺ വരുന്നു. സീരീസ് ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ പ്രൈമിൽ റിലീസാകും.  ആമസോൺ പ്രൈമിൽ റിലീസായ ആദ്യ ഭാഗത്തിൽ മനോജ് ബാജ്പേയ്, ഷരിബ് ഹഷ്മി, പ്രിയാമണി തുടങ്ങിയവരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇത്തവണ ചിത്രത്തിൽ സാമന്ത അക്കിനേനിയും എത്തുന്നുണ്ട്.

സാമന്ത ആദ്യമായാണ് ഒരു സീരീസിൽ എത്തുന്നത്. രാജ് നിധിമോരു, ഡി.കെ.കൃഷ്ണ എന്നിവർ സംവിധായകരും നിർമാതാക്കളുമായ സീരീസിന്റെ ആദ്യ സീസണിൽ 10 എപ്പിസോഡുക‌ളാണുള്ളത്. നാഷനൽ ഇൻവസ്റ്റിഗേഷൻ ഏജൻസി(എൻഐഎ)യുടെ സാങ്കൽപിക ബ്രാ‌‍ഞ്ചായ ത്രട്ട് അനാലിസിസ് ആൻഡ് സർവേലൻസ് സെല്ലിലെ ​അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീകാന്ത് തിവാരി എന്ന കഥാപാത്രമായാണ് മനോജ് ബാജ്പേയ് എത്തുന്നത്.

മലയാളിയായ നീരജ് മാധവ് ആദ്യമായി അഭിനയിച്ച ഹിന്ദി സീരീസെന്ന പ്രത്യേകതയും ഫാമിലിമാനിനുണ്ട്. സീരീസിന്റെ രണ്ടാമത്തെ സീസൺ ഫെബ്രുവരി 12ന് റിലീസാകുമെന്ന് അറിയിച്ചിരുന്നെങ്കിലും കോവിഡ് പ്രതിസന്ധി മൂലം മാറ്റിവയ്ക്കുകയായിരുന്നു.

Related Articles

Post Your Comments


Back to top button