Life Style

ജീരകം ഇട്ട് തിളപ്പിച്ച വെള്ളം ശീലമാക്കു ;ഗുണങ്ങള്‍ നിരവധി

ഭക്ഷണ ശേഷം ഒരു ഗ്ലാസ് ജീരക വെള്ളം ശീലമാക്കുന്നത് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്.ഭക്ഷണ ശീലങ്ങള്‍ പോലെ തന്നെ പ്രധാനമാണ് വെള്ളവും. വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിനും ശരീരത്തിലെ സ്വഭാവിക പ്രവര്‍ത്തനങ്ങള്‍ നേരെ നടക്കാനും പ്രധാനപ്പെട്ടതു തന്നെയാണ്.

വെളളം നാം പല തരത്തിലും തയ്യാറാക്കി കുടിയ്ക്കും. തിളപ്പിച്ച വെളളമാണ് പൊതുവേ ആരോഗ്യ ദായകമെന്ന് പറയാറുണ്ട്. പല വസ്തുക്കളുമിട്ട് നാം വെള്ളം തിളപ്പിയ്ക്കാറുമുണ്ട്. ഇതില്‍ ഒന്നാണ് ജീരകം. ജീരകം അഥവാ ക്യുമിന്‍ എന്ന അടുക്കള വസ്തു രുചിയും മണവും നല്‍കുന്ന മസാല മാത്രമല്ല, ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുന്ന ഒന്നു കൂടിയാണ്

ദിവസവും പല നേരത്തായി ജീരക വെള്ളം കുടിയ്ക്കുന്നത് പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ജീരക വെള്ളം പല നേരത്തായി കുടിയ്ക്കുന്നത് ചില പ്രത്യേക ഗുണങ്ങള്‍ നല്‍കുന്നു. ഇത് രാവിലെ വെറും വയറ്റില്‍ കുടിയ്ക്കുന്നത് തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

ഇതു പോലെ തന്നെ വ്യായാമ ശേഷം ഒരു ഗ്ലാസ് ജീരക വെള്ളം കുടിയ്ക്കുന്നത് അരക്കെട്ടിലെ കൊഴുപ്പകറ്റാന്‍ ഏറെ ഗുണകരമാണ്. പല സദ്യകളിലും ഭക്ഷണത്തിനൊപ്പം ജീരക വെള്ളമാണ് നല്‍കാറ്. ഇതിന് കാരണം ഇതിന്റെ ദഹന ഗുണം തന്നെയാണ്. ഗ്യാസ്, അസിഡിററി പ്രശ്നങ്ങള്‍ക്ക് നല്ലതാണ്. ഇതു പോലെ കൊഴുപ്പു നീക്കാനും ഇതേറെ നല്ലതാണ്. ഇത് ആമാശയ ആരോഗ്യത്തെ സംരക്ഷിയ്ക്കുന്നു. ഇതിലെ ആന്റിഓക്സിഡന്റുകള്‍ ശരീരത്തിലെ ടോക്സിനുകളെ നീക്കുന്നു. കൊഴുപ്പും നീക്കുന്നു.

 

 

Related Articles

Post Your Comments


Back to top button