COVID 19Latest NewsNewsIndiaInternational

ഇന്ത്യൻ ജനതയ്ക്ക് കരുത്ത് പകർന്ന് മാർപ്പാപ്പയുടെ സന്ദേശം ; ആരോഗ്യ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ

വത്തിക്കാന്‍: ഇന്ത്യയിലെ കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യയിലെ ആരോഗ്യപ്രവര്‍ത്തകരെ പ്രശംസിച്ച്‌ ഫ്രാന്‍സിസ് മാര്‍പാപ്പ. ശക്തമായി പ്രവര്‍ത്തനം തുടരാനും ഇന്ത്യയില്‍ നടന്ന ബിഷപ്പുമാരുടെ സമ്മേളനത്തിന് നല്‍കിയ സന്ദേശത്തില്‍ ആരോഗ്യപ്രവര്‍ത്തകരോട് മാര്‍പാപ്പ ആവശ്യപ്പെട്ടു.

Also Read:ചിന്ത ജെറോമിന്റെ വാക്‌സിൻ പോസ്റ്റിനെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

‘ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആശുപത്രിയിലെ മറ്റു ജീവനക്കാര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ തങ്ങളുടെ സഹോദരി സഹോദരന്മാരുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ അക്ഷീണം പ്രവര്‍ത്തിക്കുന്നവരെ ഞാന്‍ അഭിനന്ദിക്കുന്നു’- അദ്ദേഹം പറഞ്ഞു.

ഹൃദയംഗമമായ ഐക്യദാര്‍ഢ്യവും ആത്മീയമായ സാമീപ്യവും ഇന്ത്യയിലെ ജനങ്ങള്‍ക്ക് വാഗ്ദാനംചെയ്യുന്നു. രോഗബാധിതര്‍, അവരുടെ കുടുംബാംഗങ്ങള്‍, രോഗികളെ പരിചരിക്കുന്നവര്‍, തങ്ങളുടെ പ്രിയപ്പെട്ടവരുടെ വിയോഗത്തില്‍ വേദനിക്കുന്നവര്‍ എന്നിവര്‍ക്കൊപ്പമാണ് തന്റെ ചിന്തകള്‍ സഞ്ചരിക്കുന്നതെന്നും മാര്‍പാപ്പ വ്യക്തമാക്കി.

Related Articles

Post Your Comments


Back to top button