KeralaLatest NewsNews

ദീപം തെളിയിച്ചും പൂത്തിരി കത്തിച്ചും പ്രവര്‍ത്തകര്‍; എല്‍ഡിഎഫിന്റെ ചരിത്ര വിജയം ആഘോഷിച്ച്‌ പ്രവര്‍ത്തകര്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ലിഫ്ഹൗസില്‍ നടന്ന വിജയാഘോഷത്തില്‍ പങ്കെടുത്തു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്രത്തിൽ ആദ്യമായികേരളത്തിൽ ഇടത് മുന്നണിയ്ക്ക് തുടര്ഭരണം ;ലഭിച്ച സന്തോഷം ദീപം തെളിയിച്ചു ആഘോഷിച്ചു പ്രവർത്തകർ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തെരുവില്‍ ഇറങ്ങിയുള്ള ആഘോഷം ഒഴിവാക്കിക്കൊണ്ട് പാര്‍ട്ടി ഓഫീസുകളിലും വീടുകളിലും ദീപം തെളിയിച്ചും പൂത്തിരി കത്തിച്ചുമായിരുന്നു പ്രവര്‍ത്തകരുടെ വിജയാഘോഷം.

read also:ചൈനീസ് റോക്കറ്റിന്റെ ഭാഗങ്ങള്‍ ഭൂമിയിലേയ്ക്ക് തന്നെ, മിസൈല്‍ ഇട്ട് തകര്‍ക്കാന്‍ പദ്ധതിയില്ലെന്ന് യു.എസ്

മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ലിഫ്ഹൗസില്‍ നടന്ന വിജയാഘോഷത്തില്‍ പങ്കെടുത്തു. സിപിഎം പോളിറ്റ് ബ്യൂറോ അം​ഗം എസ് രാമചന്ദ്രന്‍ പിള്ള എകെജി സെന്ററില്‍ സംഘടിപ്പിച്ച ആഘോഷത്തില്‍ പങ്കെടുത്തു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലും ആഘോഷത്തില്‍ ചേര്‍ന്നു.

Related Articles

Post Your Comments


Back to top button