07 May Friday

മുന്നോക്കസംവരണത്തെ കുറിച്ച് പരാമര്‍ശമില്ല

എം അഖിൽUpdated: Friday May 7, 2021


ന്യൂഡൽഹി
മറാത്താ സംവരണം റദ്ദാക്കിയ വിധിന്യായത്തിൽ മുന്നോക്കസമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്‌ സംവരണം അനുവദിക്കുന്ന 103ാം ഭരണഘടനാഭേദഗതിയെ കുറിച്ച്‌ നിരീക്ഷണമില്ല. വിഷയം മറ്റൊരു ഭരണഘടനാബെഞ്ചിന്റെ പരിഗണനയിലായതിനാലാണിത്‌.

‘ഇന്ദിരാസാഹ്‌നി കേസിൽ സംവരണത്തിന്‌ 50 ശതമാനം പരിധി ഏർപ്പെടുത്തിയ ഉത്തരവിനെ ലംഘിക്കുന്നതാണ്‌ 103ാം ഭരണഘടനാഭേദഗതിയെന്ന വാദമുണ്ട്‌. എന്നാൽ, 103ാം ഭേദഗതിയെ ചോദ്യംചെയ്‌ത ഹർജി ഈ കോടതിയുടെ തന്നെ മറ്റൊരു വിശാലബെഞ്ചിന്റെ പരിഗണനയിലാണെന്ന്‌ മുതിർന്ന അഭിഭാഷൻ മുകുൾറോഹ്‌തഗി പറഞ്ഞിട്ടുണ്ട്‌. ഈ സാഹചര്യത്തിൽ ആ ഭേദഗതിയുടെ അനന്തരഫലങ്ങളെ കുറിച്ച്‌ എന്തെങ്കിലും നിരീക്ഷണങ്ങൾ നടത്താൻ ഞങ്ങൾ മുതിരുന്നില്ല’–- ജസ്‌റ്റിസ്‌ അശോക്‌ഭൂഷൺ 569 പേജുള്ള വിധിന്യായത്തിൽ ഇങ്ങനെ നിരീക്ഷിച്ചു.

103ാം ഭരണഘടനാഭേദഗതിക്ക്‌ എതിരായ ഹർജികൾ 2020 ആഗസ്‌തിലാണ്‌ മുൻ ചീഫ്‌ജസ്‌റ്റിസ്‌ എസ്‌ എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗബെഞ്ച്‌ അഞ്ചംഗ ഭരണഘടനാബെഞ്ചിന്റെ പരിഗണനയ്‌ക്ക്‌ വിട്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top