CricketLatest NewsNewsSports

ഷാക്കിബും മുസ്തഫിസുറും ബംഗ്ലാദേശിലെത്തി, ഫ്രാഞ്ചൈസികൾക്ക് നന്ദി അറിയിച്ച് താരങ്ങൾ

ഐപിഎലിൽ നിന്ന് മടങ്ങിയ ബംഗ്ലാദേശ് താരങ്ങളായ ഷാക്കിബ് അൽ ഹസനും മുസ്തഫിസുർ റഹ്മാനും ബംഗ്ലാദേശിലെത്തി. മുസ്തഫിസുർ റഹ്മാൻ ട്വിറ്ററിലൂടെയാണ് തങ്ങൾ നാട്ടിലെത്തിയ വിവരം അറിയിച്ചത്. മുസ്തഫിസുർ രാജസ്ഥാൻ റോയൽസിനു വേണ്ടിയും ഷാക്കിബ് അൽ ഹസൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനുവേണ്ടിയാണ് ഐപിഎല്ലിൽ കളിച്ചത്. ഐപിഎലിൽ ആദ്യ കൊറോണ റിപ്പോർട്ട് ചെയ്തത് കൊൽക്കത്തയുടെ ക്യാമ്പിലായിരുന്നു.

ബംഗ്ലാദേശിലെത്തിയ ഇരുവരും 14 ദിവസത്തെ ക്വാറന്റൈനിൽ കഴിയണമെന്നാണ് രാജ്യത്തെ നിയമം. ഇന്ത്യയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും എത്തുന്നവർക്കായി ബംഗ്ലാദേശിന്റെ ആരോഗ്യ മന്ത്രാലം നടപ്പിലാക്കിട്ടുള്ള പ്രത്യേക നിയമാണിത്. തങ്ങളുടെ നാട്ടിലേക്കുള്ള യാത്ര സുഗമമാക്കിയ രാജസ്ഥാൻ റോയൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഫ്രാഞ്ചൈസികൾക്ക് താരങ്ങൾ നന്ദിയും അറിയിച്ചു.

Related Articles

Post Your Comments


Back to top button