Latest NewsNewsIndia

ബിജെപി എംഎല്‍എ കോവിഡ് ബാധിച്ച്‌ മരിച്ചു

ഔരിയ സിറ്റിയില്‍നിന്നുള്ള രമേശ് ദിവാകര്‍, ലഖ്‌നോ വെസ്റ്റിലെ സുരേഷ് ശ്രീവാസ്തവ എന്നിവരാണ് മരിച്ചത്.

ലഖ്‌നോ: കോവിഡ് രോഗം ബാധിച്ച്‌ ഉത്തര്‍ പ്രദേശിലെ ബിജെപി എംഎല്‍എ അന്തരിച്ചു. സലോണ്‍ നിയമസഭ മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എ ദാല്‍ ബഹാദൂര്‍ കോരിയാണ് മരണത്തിന് കീഴടങ്ങിയത് . വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച്‌ ദിവസങ്ങളായി ചികിത്സയിലായിരുന്നു ഇദ്ദേഹം.

Read Also: ഇനി വി​ട്ടു​വീ​ഴ്​​ച​യില്ല…സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ അ​ഭ്യൂ​ഹം പ്ര​ച​രി​പ്പി​ക്ക​രു​ത്; താക്കീതുമായി അ​മീ​ര്‍

അതേസമയം കോവിഡ് ബാധിച്ച്‌ ചികിത്സയിലുണ്ടായിരുന്ന രണ്ട് ബി.ജെ.പി എം.എല്‍.എമാര്‍ കഴിഞ്ഞാഴ്ച മരിച്ചിരുന്നു. ഔരിയ സിറ്റിയില്‍നിന്നുള്ള രമേശ് ദിവാകര്‍, ലഖ്‌നോ വെസ്റ്റിലെ സുരേഷ് ശ്രീവാസ്തവ എന്നിവരാണ് മരിച്ചത്.

Related Articles

Post Your Comments


Back to top button