07 May Friday
ക്ഷേത്ര നട തുറന്ന് സാധാരണ പൂജകൾ നടത്തും

ഇടവമാസ പൂജ: ശബരിമലയിൽ ഭക്തജനങ്ങൾക്ക് ദർശനം ഇല്ല

വെബ് ഡെസ്‌ക്‌Updated: Friday May 7, 2021

ശബരിമല > കോവിഡ്- 19 ലോക് ഡൗൺ പരിഗണിച്ച് ഇടവമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്‌താ ക്ഷേത്ര നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ ശബരിമലയിൽ ഭക്തജനങ്ങൾക്ക് ദർശനാനുമതി നൽകേണ്ടതില്ലെന്ന് ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചു.

അതേസമയം ക്ഷേത്ര നട തുറന്ന് ക്ഷേത്രത്തിൽ സാധാരണ പൂജകൾ മാത്രം നടത്താനും യോഗത്തിൽ തീരുമാനമായി. മെയ് 14 മുതൽ 19 വരെയാണ് ഇടവമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top