KeralaLatest NewsNews

താമര വിരിയിക്കാന്‍ ഇനി ഇങ്ങോട്ട് വരണ്ട, ഇവിടെ മനുഷ്യസ്‌നേഹിയായ ക്യാപ്റ്റനുണ്ട്,: രഞ്ജു രഞ്ജിമാര്‍

നാഥനില്ലാത്ത കളരിയല്ല കേരളം

മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി സമൂഹമാദ്ധ്യമത്തില്‍ കുറിപ്പുമായി മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ് വുമണുമായ രഞ്ജു രഞ്ജിമാര്‍. ഇനി കേരളത്തില്‍ താമര വിരിയിക്കുന്നതിനായി ഇവിടേക്ക് ‘കുറ്റിയും പറിച്ച് വരരുത്’ എന്ന് പ്രധാനമന്ത്രിയോട് പറയുന്ന രഞ്ജു, തങ്ങള്‍ക്ക് ഇവിടെ ഒരു നാഥനുണ്ട് എന്ന് പറഞ്ഞുകൊണ്ട് പിണറായിയെ ചൂണ്ടിക്കാണിക്കുകയാണ്.

Read Also : ‘ബംഗാളിലെ ഫാസിസ്റ്റ് ഭരണകൂടത്തെ പുറത്താക്കും വരെ ബി.ജെ.പി ജനാധിപത്യ സമരം തുടരും’; സന്ദീപ് വാര്യർ

കേരളത്തിലെ ജനങ്ങള്‍ക്ക് ഹൈന്ദവ പ്രമാണങ്ങളല്ല, മനുഷ്യരെക്കുറിച്ചാണ് പഠിക്കേണ്ടതെന്നും അവര്‍ പറയുന്നു. കേരളം ചുവന്നു തുടുക്കട്ടെ എന്നും അതുകണ്ട് വര്‍ഗീയവാദികളുടെ കണ്ണുകള്‍ മഞ്ഞളിക്കട്ടെ എന്നും പറഞ്ഞുകൊണ്ടാണ് രഞ്ജു തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
കുറിപ്പ് ചുവടെ:

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

 

‘ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ: മോദി അറിയാന്‍,

‘ദയവു ചെയ്തു ഇനി താമര വിരിയിപ്പിക്കാന്‍ ഇങ്ങോട്ടു കുറ്റിയും പറിച്ച് വരരുത്, ഞങ്ങള്‍ക്കിവിടെ ഒരു നാഥനുണ്ട്. പുള്ളിക്കാരന്‍ അല്‍പ്പം മുന്‍ശുണ്ഠിക്കാരനാണ്. അമിത സ്‌നേഹപ്രകടനങ്ങള്‍ കാഴ്ച്ച വച്ച്, പഞ്ചാര വാക്കില്‍ മയക്കില്ല. പറ്റുന്ന കാര്യം ഏറ്റെടുക്കും. നടപ്പിലാക്കും. നോര്‍ത്തിലെ താമരയും കേരളത്തിലെ താമരയും വ്യത്യാസമുണ്ട്. ഇവിടെ ഞങ്ങള്‍ക്ക് ഹൈന്ദവ പ്രമാണമല്ല പഠിക്കേണ്ടത്. മനുഷ്യരേ കുറിച്ചാണ്. അത് ഞങ്ങള്‍ പഠിക്കുന്നു. ഞങ്ങള്‍ക്കിടയില്‍ ജാതിയും മതവും കുത്തികേറ്റി വര്‍ഗ്ഗീയത ഉണ്ടാക്കാനായിട്ട് കാവി പട ഇവിടെ വേണ്ട.

ഞങ്ങള്‍ പെരുന്നാള്‍ ആഘോഷിക്കും, ക്രിസ്തുമസ്സ് ആഘോക്ഷിക്കും, ഒരുമിച്ചിരുന്ന് ഓണസദ്യ ഉണ്ണും, അതിനിവിടെ മനുഷ്യസ്‌നേഹിയായ ഞങ്ങളുടെ ക്യാപ്റ്റന്‍ ഉണ്ട്. അമ്മയുടെ കണ്ണിരിന് വില അറിയുന്ന ഞങ്ങടെ ചെത്തുകാരന്റെ മകന്‍. അതെ, അഭിമാനത്തോടെ പറയും പിണറായി വിജയന്‍. സ്വന്തം കുടുംബത്തെ നോക്കാനറിയാത്ത മോദി ഒരു നല്ല ഭരണാധികാരിയല്ല എന്ന് ലോകം പറഞ്ഞു കഴിഞ്ഞു. ഇനി വിരിയിപ്പിക്കണ്ട. ചുവക്കട്ടെ കേരളം, ചുവന്ന് തുടുക്കട്ടെ. അത് കണ്ട് മഞ്ഞളിക്കട്ടെ വര്‍ഗീയ വാദികള്‍. ലാല്‍സലാം.’

 

Related Articles

Post Your Comments


Back to top button