KeralaLatest NewsNews

കോഴിക്കോട് ലഹരി വേട്ട; യുവാവ് അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ലഹരിവേട്ട. വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വില്പനക്കായി കൊണ്ടുവന്ന ലഹരി മരുന്നുമായി യുവാവിനെ അറസ്റ്റ് ചെയ്തു. പുതിയങ്ങാടി പാലറബ് സ്വദേശി നൈജിലിനെയാണ് അറസ്റ്റ് ചെയ്തത്. 36 ഗ്രാമോളം എംഡിഎംഎ ഇയാളിൽ നിന്നും പിടിച്ചെടുത്തു.

Read Also: കോവിഡ് രോഗികള്‍ക്ക് ആശ്വാസമായി യോഗി സർക്കാർ; പുതിയ കോവിഡ് ആശുപത്രിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു

നഗരത്തിൽ ലഹരി മരുന്ന് വിൽപ്പന വ്യാപകമാകുന്നുവെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്. ഗോവ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് കോഴിക്കോട് കൂടുതൽ മയക്കു മരുന്നെത്തുന്നത്. ഡിജെ പാർട്ടികളിലും പങ്കെടുക്കാൻ പോകുന്നവർ അവിടെ വെച്ച് ഡ്രഗ് മാഫിയയുമായി പരിചയത്തിലാകുകയും പിന്നീട് ലഹരി മരുന്ന് സംസ്ഥാനത്തെത്തിക്കുകയും ചെയ്യുന്നു. കോവിഡ് പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Read Also: ബിലീവേഴ്‌സ് ചർച്ചിലെ വൈദികരുടെ അശാസ്ത്രീയ ട്രാൻസ്ഫർ നിറുത്തലാക്കണമെന്ന് വിശ്വാസികൾ

Related Articles

Post Your Comments


Back to top button