COVID 19Latest NewsNewsIndia

99 കാരിക്ക് കൂട്ടായി 30കാരന്‍; കോവിഡ് വാര്‍ഡിലെ സൗഹൃദം കണ്ണു നിറയ്ക്കുന്നത്

അഹമ്മദാബാദ്: ഈ മഹാമാരിയുടെ സമയത്ത് മാത്രമേ ഇത്തരം സൗഹൃദങ്ങള്‍ സാധ്യമാകുകയുള്ളു. കോവിഡ് ജീവനെ പിടിമുറുക്കുമ്പോള്‍ പ്രായമെല്ലാം വെറും നമ്പര്‍ മാത്രമാവുകയാണ്. പരസ്പരം സ്‌നേഹിച്ച് മുന്നോട്ട് പോകാനാണ് ഈ മഹാവ്യാധി പഠിപ്പിക്കുന്നത്. അത്തരത്തിലൊരു സൗഹൃദമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്.

1,200 കിടക്കകളുള്ള കോവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 99 കാരിയായ സാമുബെന്‍ ചൗഹാന്‍ 30 വയസുള്ള സഹരോഗിയുമായി സൗഹൃദത്തിലായി. സാമുബെന്റെ ഉത്കണ്ഠ കണ്ടാണ് യുവാവ് ഇവരുമായി സൗഹൃദത്തിലാവുന്നത്.

READ MORE: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു

സാമുബെന്റെ പ്രായം കണക്കിലെടുത്ത് സമയം ഒട്ടും പാഴാക്കാതെയാണ് ബന്ധുക്കള്‍ ഇവരെ രോഗബാധിതയായുടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആവശ്യത്തിന് ഓക്‌സിജനും മരുന്നും ഇവര്‍ക്ക് വേണ്ടി എത്തിച്ചു നല്‍കി. എന്നാല്‍ ഇവരുടെ ഏകാന്തതയ്ക്ക് പരിഹാരം കണ്ടെത്താന്‍ ബന്ധുക്കള്‍ക്ക് സാധിച്ചില്ല.

സഹരോഗിയായ മൗലിക്കാണ് സാമുബെന്‍ എപ്പോഴും ചിന്തയിലും സങ്കടപ്പെട്ടുമിരിക്കുന്നത് ശ്രദ്ധിക്കുന്നത്. പിന്നീട് അവരോട് മൗലിക് സംസാരിച്ചു തുടങ്ങുകയായിരുന്നുവെന്ന് സിവില്‍ ആശുപത്രി അധികൃതര്‍ പറയുന്നു. വീട്ടില്‍ നിന്നും ഇതുവരെ മാറി നില്‍ക്കാത്തയാളാണ് സാമുബെന്‍ എന്ന് മൗലികിന് മനസിലായി. അയാള്‍ അവരെ സമാധാനിപ്പിക്കുകയും വീഡിയോ കോളുകളില്‍ കുടുംബവുമായി സംസാരിപ്പിക്കുകയും ചെയ്തു.

READ MORE: ശ്മശാനങ്ങളിലും തിക്കും തിരക്ക്; തിരുവനന്തപുരത്ത് 24 മണിക്കൂറിനിടെ സംസ്കരിക്കുന്നത് 24 മൃതദേഹങ്ങള്‍

സ്ത്രീക്ക് മൊബൈല്‍ ഫോണിന്റെ ഉപയോഗങ്ങളെ കുറിച്ചൊന്നും അറിയില്ലായിരുന്നു. അതുകൊണ്ട് തന്നെ മൗലിക് തന്നെയാണ് എന്നും അവരുടെ വീട്ടിലേക്കുള്ള കോളുകളെല്ലാം ചെയ്ത് സഹായിച്ചത്. ഇതിനിടെ മൗലികും സാമുബെന്നും നല്ലൊരു സൗഹൃദം വളര്‍ത്തിയെടുത്തിരുന്നു. സ്ത്രീയുടെ കുടുംബം മൗലികിന് നന്ദി പറഞ്ഞു.

കോവിഡ് വാര്‍ഡുകളില്‍ ഇത്തരം നിരവധി സൗഹൃദങ്ങളുടെ കഥകളുണ്ട്. രോഗികള്‍ക്കൊപ്പം ആരെയും നില്‍ക്കാന്‍ അനുവദിക്കുന്നില്ല. രോഗിക്ക് ശാരീരിക സുഖത്തിനോടൊപ്പം തന്നെ മാനസിക സുഖവും ഈയവസരത്തില്‍ ആവശ്യമാണ്. രോഗി ഏകാന്തത അനുഭവിക്കാതിരിക്കാന്‍ ആരോഗ്യപ്രവര്‍ത്തകരും വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്ന് സിവില്‍ ആശുപത്രി അധികൃതര്‍ പറയുന്നു.

READ MORE: കോവിഡ് അല്ലാത്ത മൃതദേഹങ്ങൾ വന്നാൽ ഒഴിവാക്കും, സംസ്കാരത്തിനു ബുക്ക്‌ ചെയ്ത് കാത്തു നിൽക്കേണ്ടത് കേരളത്തിൽ

Related Articles

Post Your Comments


Back to top button