ന്യൂഡൽഹി
രാജ്യത്ത് കോവിഡ് വാക്‌സിനേഷനായി രജിസ്റ്റർ ചെയ്‌ത് കാത്തിരിക്കുന്നത് 18.42 കോടി പേർ. 89.31 ലക്ഷം ഡോസ്‌മാത്രമാണ് സംസ്ഥാനങ്ങളുടെ കൈവശമുള്ളത്. മൂന്ന് ദിവസംകൊണ്ട് 28.9 ലക്ഷം ഡോസ് കൂടി കൈമാറും. ഇതുകൂടി ചേര്‍ത്താലും സംസ്ഥാനങ്ങളുടെ പക്കൽ 1.18 കോടി ഡോസ് മാത്രം. രാജ്യത്തെ വാക്‌സിൻ പ്രക്രിയയുടെ മന്ദഗതിയും വാക്‌സിൻ ക്ഷാമത്തിന്റെ രൂക്ഷതയും വെളിപ്പെടുത്തുന്നതാണ് ഈ കണക്ക്. രജിസ്റ്റർ ചെയ്‌തവരിൽ 12.85 കോടി പേർ 45ന് മുകളിൽ പ്രായക്കാരും 5.57 കോടി പേർ 18നും 45നും ഇടയിലുള്ളവരുമാണ്.
ജനുവരി 16ന് വാക്‌സിൻ വിതരണം ആരംഭിച്ചെങ്കിലും ഇതുവരെ കുത്തിവച്ചത് 16.26 കോടി കുത്തിവയ്പ് മാത്രം. കഴിഞ്ഞ 24 മണിക്കൂറിൽ 19.55 ലക്ഷം കുത്തിവയ്‌പ് മാത്രം. കേരളത്തിൽ വാക്‌സിൻ കുത്തിവയ്‌പ് 75.95 ലക്ഷമായി. 2.03 ലക്ഷം ഡോസ് വാക്‌സിൻ സംസ്ഥാനത്തിന്റെ പക്കലുണ്ട്. മൂന്ന് ദിവസത്തിനുള്ളിൽ ഒരു ലക്ഷം ഡോസുകൂടിനല്‍കും. സംസ്ഥാനങ്ങൾക്ക് നേരിട്ടുള്ള വാക്‌സിൻ വിതരണം നിർമാതാക്കൾ ഇതുവരെയായി ആരംഭിച്ചിട്ടില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..