KeralaLatest News

ചിന്താജെറോം വാക്സിൻ സ്വീകരിച്ചു, അർഹതപ്പെട്ടവർക്ക് കിട്ടാതെ പിൻവാതിൽ വഴി ഡിഫിക്കാർക്ക്, എന്ന് പ്രശാന്ത് ശിവൻ

ഇതിന്റെ ഉദാഹരണമായി ചിന്താജെറോം എന്ന 34 കാരിയായ ഡിഫി നേതാവ് വാക്സിൻ സ്വീകരിക്കുന്ന ചിത്രവും പ്രശാന്ത് ശിവൻ പങ്കുവെച്ചു.

തിരുവനന്തപുരം: 45 വയസിനു മുകളിൽ ഉള്ളവർ വാക്സിനേഷനായി രെജിസ്റ്റർ ചെയ്‌തു കാത്തിരിക്കുമ്പോഴും അനര്ഹര്ക്ക് പിൻവാതിൽ വഴി വാക്സിൻ ലഭ്യമാക്കുന്നതായി പരാതി. സിപിഎം ഡിവൈഎഫ്ഐ നേതാക്കൾക്കാണ് വാക്സിനേഷൻ നൽകുന്നതിൽ മുൻഗണനയെന്ന് യുവമോർച്ച നേതാവ് പ്രശാന്ത് ശിവൻ ആരോപിച്ചു. ഇതിന്റെ ഉദാഹരണമായി ചിന്താജെറോം എന്ന 34 കാരിയായ ഡിഫി നേതാവ് വാക്സിൻ സ്വീകരിക്കുന്ന ചിത്രവും പ്രശാന്ത് ശിവൻ പങ്കുവെച്ചു.

1987 ൽ ജനിച്ച ചിന്താ ജെറോമിനു 34 വയസ് ആയിട്ടേ ഉള്ളു. നിലവിൽ കേരളത്തിൽ 18 നും 45 നും ഇടയിൽ പ്രായമായവർക്കുള്ള വാക്സിനേഷൻ ആരംഭിച്ചിട്ടില്ല . നിലവിൽ കേന്ദ്ര സർക്കാർ നൽകുന്ന വാക്സിൻ 45 വയസിനു മുതിർന്നവർക്കാണ്. ചിന്ത ഒരു ആരോഗ്യ പ്രവര്‍ത്തകയല്ല, പോലീസോ, ആതുര സേവന രംഗത്തോ ഇല്ലെന്ന് മാത്രമല്ല പറയത്തക്ക ഒരു പണിയുമില്ല.

രജിസ്റ്റര്‍ ചെയ്ത സാധാരണക്കാർക്ക് കേന്ദ്രത്തിൽ നിന്നും ലഭ്യമായ വാക്സിന്‍ ഇതുവരെ ജനങ്ങൾക്ക് പൂർണ്ണമായും ലഭ്യമാക്കിയിട്ടില്ലാത്ത സാഹചര്യത്തില്‍ ഇവര്‍ക്ക് പിന്‍വാതിലിലൂടെ വാക്സിന്‍ ലഭിച്ച സാഹചര്യം സർക്കാർ വിശദീകരിക്കണം.

ഇവിടെ ഇവിടെ ഒരു സ്ലോട്ട് കിട്ടാനായി ജനം കണ്ണും നട്ട് ഇരിക്കുമ്പോൾ സഖാക്കൾക്ക് പിൻവാതിൽ വഴി കോവിഡ്‌ വാക്സിൻ നൽകി കൃത്രിമ ക്ഷാമം ഉണ്ടാക്കുകയാണോ എന്നും പ്രശാന്ത് ചോദിച്ചു. ഇപ്പോഴും രണ്ടാം ഡോസിനായി കാത്തിരിക്കുന്നവരും ഒന്നാം ഡോസ് പോലും കിട്ടാത്തവരും ഉണ്ടെന്നു സർക്കാർ മനസ്സിലാക്കണമെന്നും പ്രശാന്ത് ആരോപിച്ചു.

Related Articles

Post Your Comments


Back to top button