Latest NewsNewsIndia

കോവിഡ് രോഗികള്‍ക്ക് ആശ്വാസമായി യോഗി സർക്കാർ; പുതിയ കോവിഡ് ആശുപത്രിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു

രോഗികള്‍ക്കുള്ള ഭക്ഷണവും സൗജന്യമായിരിക്കും.

ഉത്തര്‍പ്രദേശ്: സംസ്ഥാനത്ത് പുതിയ കോവിഡ് ആശുപത്രിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച്‌ യോഗി ആദിത്യനാഥ്. ലക്‌നൗവില്‍ ഡിആര്‍ഡിഒ നിര്‍മ്മിച്ച അടല്‍ ബിഹാരി വാജ്‌പേയിയുടെ പേരിലുള്ള ആശുപത്രിയാണ് പുതുതായി പ്രവര്‍ത്തനമാരംഭിച്ചത്. ഇന്ത്യന്‍ കരസേനയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കൊറോണ ആശുപത്രിയില്‍ രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കാനാണ് തീരുമാനം.

Read Also: ഓക്സിജന്‍ ക്ഷാമം സൃഷ്ടിക്കാന്‍ കുത്തക കമ്പനികള്‍ ശ്രമിക്കുന്നു: പിടി തോമസിന് പികെ ശ്രീമതിയുടെ വക്കീല്‍ നോട്ടീസ്

എന്നാൽ 500 ഓളം ബെഡ്ഡുകൾ സജ്ജീകരിക്കുന്ന ആശുപത്രിയല്‍ ആദ്യഘട്ടത്തില്‍ 250 ബെഡ്ഡുകളാണ് ഒരുക്കിയിരിക്കുന്നത്. ഇതില്‍ 150 എണ്ണം ഐസിയു ബെഡുകളും നൂറ് എണ്ണം ഓക്‌സിജന്‍ സംവിധാനങ്ങളോട് കൂടിയ ഐസൊലേഷന്‍ ബെഡുകളുമാണ്. രോഗികള്‍ക്കുള്ള ഭക്ഷണവും സൗജന്യമായിരിക്കും.

Related Articles

Post Your Comments


Back to top button