ഗാന്ധിനഗർ
കോവിഡ് നിർമാർജനത്തിനായി ഗുജറാത്തിൽ നൂറുകണക്കിന് സ്ത്രീകൾ നിറകുടവും തലയിലേറ്റി ക്ഷേത്രത്തിലേക്ക് ഘോഷയാത്രനടത്തി. അഹമ്മദാബാദിലെ സാനന്ദ താലൂക്കിലെ നവ്പുരയിലെ ബൈല്യദേവ് ക്ഷേത്രത്തിലാണ് സംഭവം.
നൂറുകണക്കിന് കുംഭങ്ങളിൽ എത്തിച്ച വെള്ളം അമ്പലത്തിൽ അഭിഷേകം നടത്തി. കോവിഡ് തീവ്രമായി പടരവെ ഈ മാസം മൂന്നിനാണ് ക്ഷേത്രത്തിൽ കോവിഡ് നിർമാർജനയജ്ഞം നടത്തിയത്. പരിപാടിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെ പൊലീസിന് ഇടപെടേണ്ടിവന്നു. ഗ്രാമമുഖ്യൻ അടക്കം 23 പേർക്കെതിരെ കേസെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..