ന്യൂഡൽഹി
ഉത്തർപ്രദേശിൽ തദ്ദേശതെരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തള്ളി സമാജ്‌വാദി പാർടി മുന്നിൽ. അടുത്തവർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് ആശങ്കയായി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വാരാണസി, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗൊരഖ്‌പുർ, അയോധ്യ, മഥുര എന്നിവിടങ്ങളിൽ ബിജെപിക്ക് തിരിച്ചടിയേറ്റു.
3050 ജില്ലാ പഞ്ചായത്ത് സീറ്റിൽ 760ൽ എസ്‌പി ജയിച്ചു. ബിജെപി 711ൽ ഒതുങ്ങി. ബിഎസ്‌പി 381 സീറ്റിലും കോൺഗ്രസ് 76 സീറ്റിലും സ്വതന്ത്രരും ചെറുകക്ഷികളും 1114 സീറ്റിലും ജയിച്ചു. വാരാണസിയിലെ 40 സീറ്റിൽ എസ്‌പി 14ൽ ജയിച്ചപ്പോൾ ബിജെപി എട്ടിൽ ഒതുങ്ങി. അയോധ്യയിൽ 40 സീറ്റിൽ എസ്‌പി 24 ഇടത്ത് ജയിച്ചു. ബിജെപി ആറിടത്തുമാത്രം. ഗൊരഖ്‌പുരിൽ 68ൽ 20 മാത്രമാണ് ബിജെപിക്ക്. 19 സീറ്റ് എസ്‌പിക്ക്. മഥുരയിൽ 33ൽ ബിജെപിക്ക്എട്ടിടത്തുമാത്രം ജയം. ബിഎസ്‌പിക്ക് 13 സീറ്റ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..