Latest NewsNewsFootballSports

യൂറോപ്പ ലീഗിൽ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം

യൂറോപ്പ ലീഗ് ഫുട്ബോളിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം പാദ സെമി ഫൈനലിൽ ഇറ്റാലിയൻ ക്ലബായ എ എസ് റോമയെ നേരിടും. ആദ്യ പാദത്തിൽ യുണൈറ്റഡ് രണ്ടിനെതിരെ ആറ് ഗോളിന് റോമയെ തകർത്തിരുന്നു. അതേസമയം, പരിക്കുമൂലം പുറത്തിരിക്കുന്ന മാർഷ്യലും ഡാനിയേൽ ജെയിംസും യുണൈറ്റഡ് നിരയിലുണ്ടാവില്ല.

അതേസമയം, റോമയ്ക്ക് എതിരായ ഫലമായിരിക്കും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സീസൺ എന്താകുമെന്ന് നിർണയിക്കുകയെന്ന് ലെഫ്റ്റ് ബാക്ക് ലൂക് ഷോ പറഞ്ഞു. ആദ്യ പാദത്തിൽ 6-2ന്റെ മികച്ച വിജയം നേടിയെങ്കിലും റോമയുടെ തട്ടകത്തിൽ അവരെ വില കുറച്ചു കാണാൻ പാടില്ലെന്നും ലൂക് ഷോ പറഞ്ഞു.

‘അന്ന് വിജയിക്കുക നിർബന്ധമാണ്. കഴിഞ്ഞ സീസൺ യൂറോപ്പയിൽ ഉൾപ്പെടെ നിരവധി സെമി ഫൈനലുകളിലാണ് യുണൈറ്റഡ് വീണത്. ഇനി അങ്ങനെ ഒരു പരാജയം അനുവദിച്ചുകൂടാ. ഈ സെമി ഫൈനൽ വിജയിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ശരിയായ പാതയിലാണെന്ന് തെളിക്കണം’. ലൂക് ഷോപറഞ്ഞു.

Related Articles

Post Your Comments


Back to top button