Latest NewsNewsIndia

ഗുസ്തി താരം സുശീൽ കുമാറിനെതിരെ കൊലപാതക കേസ്; ഒളിവിലായ താരത്തിനെതിരെ അന്വേഷണം ഊർജിതമാക്കി പോലീസ്

ന്യൂഡൽഹി: ഗുസ്തി താരം സുശീൽ കുമാറിനെതിരെ കൊലപാതക കേസ്. സഹതാരം അടിയേറ്റ് മരിച്ച സംഭവത്തിലാണ് സുശീൽ കുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. ഒളിവിൽ പോയ സുശീലിനിതിരെ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിലാണ് സുശീൽ കുമാറിനായുള്ള തെരച്ചിൽ പുരോഗമിക്കുന്നത്.

Read Also: രോഗം വരാതിരിക്കാനുള്ള ഉത്തരവാദിത്വം നമുക്കാണ്; ഓരോ നിമിഷവും കരുതലോടെ ജീവിക്കാമെന്ന് മോഹൻലാൽ

മുൻ ജൂനിയർ ദേശീയ ചാമ്പ്യൻ സാഗർ കുമാറാണ് കൊല്ലപ്പെട്ടത്. ഗുസ്തി താരങ്ങൾ തമ്മിലുള്ള സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ നിഗമനം. സംഘർഷ സ്ഥലത്ത് നിന്നും ഒരു തോക്ക് കണ്ടെടുത്തിട്ടുണ്ട്. ഇന്ത്യയ്ക്കായി ഒളിമ്പിക്‌സിൽ വെള്ളി മെഡലും വെങ്കല മെഡലും നേടിയ താരമാണ് സുശീൽ കുമാർ.

Read Also: സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിക്കണം; സാമൂഹിക അകലം പാലിക്കാത്തതിനാലാണ് രോഗബാധ തീവ്രമാകുന്നതെന്ന് വിദഗ്ധർ

Related Articles

Post Your Comments


Back to top button