Latest NewsNewsInternational

ഷേവിങ് ക്രീമിന് പകരം ഹെയര്‍ റിമൂവിങ് ക്രീം ഉപയോഗിച്ചു; 22കാരന് സംഭവിച്ചത്

ഷേവിങ് ക്രീമിന് പകരം ഹെയര്‍ റിമൂവിങ് ക്രീം അബദ്ധത്തില്‍ ഉപയോഗിച്ച 22 കാരന് പുരികവും മുടിയുടെ കുറച്ചു ഭാഗവും നഷ്ടപ്പെട്ടു. ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നിന്നുള്ള റൊണാള്‍ഡ് വാക്കറാണ് ഷേവിങ് ക്രീമിന് പകരം ഹെയര്‍ റിമൂവിങ് ക്രീം ഉപയോഗിച്ചത്.

സാധാരണയായി ഉപയോഗിക്കുന്ന ബോട്ടിലിലെ ഷേവിങ് ക്രീം തീര്‍ന്നതിനാലാണ് ശ്രദ്ധിക്കാതെ മറ്റൊരു കുപ്പിയിലെ ക്രീം എടുത്ത് മുഖം മുഴുവന്‍ പുരട്ടിയത്. ”ഷേവിംഗ് ക്രീമും ഹെയര്‍ റിമൂവല്‍ ക്രീമും തമ്മിലുള്ള വ്യത്യാസം എനിക്കറിയില്ലായിരുന്നു, ഇന്ന് ഞാന്‍ പഠിച്ചു, ”റൊണാള്‍ഡ് ഫേസ്ബുക്കില്‍ കുറിച്ചു. ഷേവിംഗ് ക്രീം ഞാന്‍ സാധാരാണയായി കുറച്ചു നേരം മുഖത്തിടും. എന്നാല്‍ ഇത് പുരട്ടി കുറച്ച് സമയം കഴിഞ്ഞതോടെ മുഖം മുഴുവന്‍ പൊള്ളാന്‍ തുടങ്ങി.

READ MORE: സംഘര്‍ഷ സ്ഥലം സന്ദര്‍ശിക്കാന്‍ പോയ വി മുരളീധരന് എതിരായ അക്രമം; നേരെ നാളെ സംസ്ഥാന വ്യാപക പ്രതിഷേധം: കെ സുരേന്ദ്രന്‍

ഉടനെ ഞാന്‍ ഒരു ഫോട്ടോയെടുത്ത് സഹോദരന് അയച്ചു കൊടുത്തു. അവനാണ് പറഞ്ഞത് അത് ഹെയര്‍ റിമൂവല്‍ ക്രീം ആയിരിക്കുമെന്ന്. ഉടനെ തന്നെ മുഖം കഴുകിയെങ്കിലും മുഖം ശരിക്കും ചുവന്നിരുന്നു. ഭാഗ്യത്തിന് എനിക്ക് താടിയില്ലായിരുന്നു. എന്നാല്‍ പുരികവും മുടിയുടെ കുറച്ചു ഭാഗവും നഷ്ടപ്പെട്ടിരുന്നുവെന്നും റൊണാള്‍ഡ് പറയുന്നു. ജോലിക്ക് പോയപ്പോള്‍ ആളുകള്‍ തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

അതേസമയം ‘ഞാന്‍ ഇത് എന്റെ സുഹൃത്തുക്കള്‍ക്കായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്തു. അന്ന് രാത്രി ഞാന്‍ ഉറങ്ങാന്‍ കിടന്നപ്പോള്‍ അതിന് പത്തോളം ലൈക്കുകള്‍ ഉണ്ടായിരുന്നു, പിറ്റേന്ന് ഞാന്‍ ഉറക്കമുണര്‍ന്നപ്പോള്‍ 1,000ത്തിലധികം ലൈക്കുകള്‍ പോസ്റ്റ് ചെയ്തു. ആളുകള്‍ ശരിക്കും ഇതൊരു തമാശയായി എടുത്തുവെന്ന് വേണം കരുതാനെന്നും റൊണാള്‍ഡ് പറയുന്നു. അയ്യായിരത്തിലധികം ഷെയറുകളാണ് പോസ്റ്റിന് ലഭിച്ചത്.

READ MORE: ഫേസ്ബുക്ക് വിലക്ക് ; ട്രംപിന്റെ പുതിയ ട്വിറ്റർ അക്കൗണ്ട് താൽക്കാലികമായി നിർത്തിവെച്ചു

Post Your Comments


Back to top button