Latest NewsNewsFootballSports

റയലിന് തകർത്ത് ചെൽസി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ

റയൽ മാഡ്രിഡിനെ തകർത്ത് ചെൽസി യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ. ഇന്ന് നടന്ന രണ്ടാം പാദ സെമിയിൽ ഏകപക്ഷികമായ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് ചെൽസി ഫൈനലിൽ കടന്നത്. ആദ്യ പാദത്തിൽ റയലിന്റെ തട്ടകത്തിൽ ചെൽസി സമനില പിടിച്ചിരുന്നു. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയാണ് ചെൽസിയുടെ എതിരാളികൾ. 2012ന് ശേഷം ആദ്യമായാണ് ചെൽസി ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ എത്തുന്നത്. മത്സരത്തിന്റെ തുടക്കം മുതൽ ചെൽസിയാണ് മത്സരത്തിൽ ആധിപത്യം പുലർത്തിയത്.

ടിമോ വെർണറിന്റെ തകർപ്പൻ മുന്നേറ്റത്തിൽ ചെൽസി റയൽ മാഡ്രിഡിന്റെ വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചത് ചെൽസിക്ക് തിരിച്ചടിയായി. എന്നാൽ 28-ാം മിനുട്ടിൽ കായ് ഹാവെർഡ്‌സിന്റെ ശ്രമം ബാറിൽ തട്ടി തെറിച്ചെങ്കിലും റീബൗണ്ട് ഹെഡറിലൂടെ വെർണർ ചെൽസിയ്‌ക്ക് ലീഡ് നേടി കൊടുത്തു.

മത്സരത്തിന്റെ രണ്ടാം പകുതിയിൽ റയൽ മാഡ്രിഡ് കൂടുതൽ പന്ത് കൈവശം വെച്ച് ആധിപത്യം പുലർത്തിയെങ്കിലും അവസരങ്ങൾ കൂടുതലും സൃഷ്ട്ടിച്ചത് ചെൽസിയായിരുന്നു. നിരവധി അവസങ്ങളാണ് ചെൽസി രണ്ടാം പകുതിയിൽ നഷ്ടപ്പെടുത്തിയത്. തുടർന്ന് മത്സരം അവസാനിക്കാൻ അഞ്ച് മിനുട്ട് ബാക്കി നിൽക്കെ ചെൽസി രണ്ടാമത്തെ ഗോളും നേടി ജയം ഉറപ്പിക്കുകയായിരുന്നു.

Related Articles

Post Your Comments


Back to top button