06 May Thursday

‘സ്വാമി കുഞ്ഞാലി ഐസ്‌ക്രീമാനന്ദ തിരുവടികള്‍’; കുഞ്ഞാലിക്കുട്ടിയെ ബിജെപി അനുകൂലിയാക്കി എം ഉമ്മർ

സ്വന്തംലേഖകൻUpdated: Thursday May 6, 2021

കോഴിക്കോട്‌ > പികെ കുഞ്ഞാലിക്കുട്ടിയെ  ‘സ്വാമി കുഞ്ഞാലി ഐസ്ക്രീമാനന്ദ തിരുവടികൾ’ എന്ന. വിശേഷിപ്പിച്ച്‌  മുസ്ലിംലീഗ്‌ എംഎൽഎയുടെ കുറിപ്പ്‌ വിവാദമായി. മഞ്ചേരി എംഎൽഎ എം  ഉമ്മറാണ്‌ ലീഗ്‌ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയെ   അധിക്ഷേപിച്ച വാട്‌സാപ്‌ സ്‌റ്റാറ്റസിട്ടത്‌.  കുഞ്ഞാലിക്കുട്ടിയെ ബിജെപി അനുകൂലിയാക്കി ചിത്രീകരിച്ച ചിത്രമാണ് ഉമ്മർ സ്റ്റാറ്റസാക്കിയത്.

‘ബിജെപി അല്ല, സിപിഐഎം ആണ് മുഖ്യശത്രു. സ്വാമി കുഞ്ഞാലി ഐസ്ക്രീമാനന്ദ തിരുവടികൾ’ എന്നാണ് ചിത്രത്തിലെ പരാമർശങ്ങൾ. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഫോട്ടോയും കുഞ്ഞാലിക്കുട്ടിയുടെ ഫോട്ടോയും കൂട്ടിച്ചേർത്താണ് ചിത്രം. വാട്‌സാപ്പ്‌ സ്‌റ്റാറ്റസ്‌ ഉമ്മർ ഉടൻ മാറ്റി.

എന്നാൽ സ്‌ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളി ൽ വൈറലായി. ആരോ അയച്ച ഫോട്ടോ ഡിലീറ്റ് ചെയ്യുന്നതിനിടെ അബദ്ധത്തിൽ സംഭവിച്ചതാണെന്നും വാട്‌സ്ആപ്പ് പ്രവർത്തനത്തെക്കുറിച്ച് തനിക്ക് വലിയ അറിവില്ലെന്നും ഉമ്മർ വിശദീകരിച്ചിട്ടുണ്ട്‌. മഞ്ചേരിയിൽ സിറ്റിംഗ്‌ എംഎൽഎയായ ഉമ്മറിന്‌ ഇത്തവണ ലീഗ്‌ സീറ്റ്‌ നിഷേധിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top