Latest NewsNewsFootballSports

അനസ് എടത്തൊടിക ജംഷദ്‌പൂരിൽ

കേരള സെന്റർ ബാക്ക് താരം അനസ് എടത്തൊടിക ജംഷദ്‌പൂരിൽ. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അനസ് ഐഎസ്എല്ലിലേക്ക് തിരികെയെത്തുന്നത്. കഴിഞ്ഞ സീസണിൽ ഒരു ക്ലബിലും കാത്തുകാത്തിരുന്ന താരം എടികെയിൽ നിന്ന് റിലീസായ ശേഷം ഒരു ക്ലബ് ഫുട്ബോളിലും ഇറങ്ങിയിട്ടില്ല. 2018 ലായിരുന്നു അനസ് മുമ്പ് ജംഷദ്‌പൂരിൽ കളിച്ചത്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ബൂട്ടണിഞ്ഞതോടെ അനസിന്റെ കരിയർ താഴോട്ടേക്കാണ് സഞ്ചരിച്ചത്.

മുംബൈ, പൂനെ എഫ്സി, ഡൽഹി ഡൈനാമോസ്, മോഹൻ ബഗാൻ, എന്നീ ക്ലബുകൾക്ക് വേണ്ടിയും അനസ് മുമ്പ് കളിച്ചിട്ടുണ്ട്. ജംഷദ്‌പൂരുമായുള്ള കരാർ ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും ഉടൻ അന്തിമ തീരുമാനമുണ്ടാകുമെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Related Articles

Post Your Comments


Back to top button