CricketLatest NewsNewsIndiaSports

മുൻ രാജസ്ഥാൻ രഞ്ജി താരം കോവിഡ് ബാധിച്ച് മരിച്ചു

മുൻ രാജസ്ഥാൻ രഞ്ജി താരം വിവേക് യാദവ് കോവിഡ് ബാധിച്ച് മരിച്ചു. 36 വയസായിരുന്നു. കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ലെഗ് സ്പിന്നറായ വിവേക് രഞ്ജി ട്രോഫി നേടിയ രാജസ്ഥാൻ ടീമിൽ അംഗമായിരുന്നു. മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയാണ് താരത്തിന്റെ മരണവിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

അർബുദബാധിതനായ താരം കീമോതെറാപ്പിക്കായി ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. ഭാര്യയും മകളും അടങ്ങുന്നതാണ് വിവേക് യാദവിന്റെ കുടുംബം. 18 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച യാദവ് 57 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. 2010-11 രഞ്ജി ട്രോഫി ഫൈനലിൽ യാദവ് നടത്തിയ മികച്ച പ്രകടനത്തിന്റെ മികവിലാണ് രാജസ്ഥാൻ കിരീടം നേടിയത്.

Post Your Comments


Back to top button