Latest NewsNewsIndia

ഹോമിയോ മരുന്ന് കഴിച്ച് ഏഴു പേർ മരിച്ചു; അഞ്ചു പേർ ആശുപത്രിയിൽ; ഒളിവിൽ പോയ ഡോക്ടർക്കെതിരെ അന്വേഷണം

റായ്പൂർ: ഹോമിയോ മരുന്ന് കഴിച്ച് ഏഴ് പേർ മരിച്ചു. ഛത്തീസ്ഗഡിലെ ബിലാസ്പൂരിലാണ് സംഭവം. മരുന്ന് കഴിച്ച അഞ്ച് പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read Also: കൈവശം വെച്ചത് 21 കോടിയുടെ യുറേനിയം; രണ്ടു പേർ പിടിയിൽ

മരുന്ന് നൽകിയ ഹോമിയോ ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോയതായാണ് പോലീസ് അറിയിക്കുന്നത്. 12 പേരാണ് മരുന്ന് കഴിച്ചത്. ഇവരെല്ലാം ഒരും കുടുംബത്തിലുള്ളവരാണ്. ആൽക്കഹോൾ ചേർന്ന ഹോമിയോ മരുന്ന് കഴിച്ചതാണ് മരണ കാരണമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നത്.

Read Also: മൃഗങ്ങൾക്കിടയിലും കോവിഡ്; മുൻകരുതൽ നടപടികളുമായി അധികൃതർ; മൃഗശാലയിൽ ജീവനക്കാർ പിപിഇ കിറ്റ് ധരിക്കാൻ നിർദ്ദേശം

Related Articles

Post Your Comments


Back to top button