Latest NewsNewsIndia

ലാൻഡിം​ഗ് ​ഗിയറിൽ തകരാർ; എയർ ആംബുലൻസ് മുംബൈ വിമാനത്താവളത്തിൽ സാഹസികമായി ഇറക്കി

വിമാനം നാഗ്പൂരിൽ നിന്ന് പറന്നുയർന്നതിന് തൊട്ടു പിന്നാലെ മുൻവശത്തെ ടയർ ഊരിത്തെറിക്കുകയായിരുന്നു

മുംബൈ: ഹൈദരാബാദിലേക്ക് പോവുന്ന എയർ ആംബുലൻസ് ലാൻഡിംഗ് ഗിയറിലുണ്ടായ തകരാറിനെ തുടർന്ന് മുംബൈ വിമാനത്താവളത്തിൽ അടിയന്തര സാഹചര്യത്തിൽ സാഹസികമായി ഇറക്കി. ലാൻഡിംഗ് ഗിയർ പ്രവർത്തിക്കാത്തതിനാൽ പൈലറ്റ് ബെല്ലി ലാൻഡിംഗ് നടത്തുകയായിരുന്നു. ഒരു രോഗിയും ഡോക്ടറുമടക്കം 5 പേരായിരുന്നു വിമാനത്തിൽ യാത്രക്കാരായി ഉണ്ടായിരുന്നത്.

വിമാനം നാഗ്പൂരിൽ നിന്ന് പറന്നുയർന്നതിന് തൊട്ടു പിന്നാലെ മുൻവശത്തെ ടയർ ഊരിത്തെറിക്കുകയായിരുന്നു. ഇതോടെ പൈലറ്റ് വിമാനം മുംബൈ വിമാനത്താളത്തിലേക്ക് വഴിതിരിച്ച് വിട്ടു. വിമാനത്താവളത്തിൽ അടിയന്തര സാഹചര്യം നേരിടാൻ ഫയർ എഞ്ചിനുകളും ആംബുലൻസുകളും തയാറാക്കി നിർത്തിയിരുന്നു. വിമാനത്തിലുണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

Related Articles

Post Your Comments


Back to top button