Latest NewsNewsFootballSports

യൂറോപ്പ ലീഗ്; രണ്ടാംപാദ സെമിയില്‍ ഇന്ന് യുണൈറ്റഡും റോമയും നേര്‍ക്കുനേര്‍

ആദ്യപാദത്തില്‍ യുണൈറ്റഡ് രണ്ടിനെതിരെ ആറ് ഗോളുകള്‍ക്കാണ് റോമയെ തകര്‍ത്തത്

റോം: യൂറോപ്പ ലീഗ് ഫുട്‌ബോളില്‍ ആദ്യ ഫൈനലിസ്റ്റുകളെ ഇന്ന് അറിയാം. രണ്ടാംപാദ സെമി ഫൈനലില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എ.എസ് റോമയെ നേരിടും. രാത്രി 12.30ന് റോമയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം.

Also Read: ‘ഭീഷണി വന്നത് ശക്തരായ ആളുകളിൽ നിന്ന്’ അദാര്‍ പൂനെവാലയ്ക്ക് സെഡ് പ്ലസ് കാറ്റഗറി സുരക്ഷ നല്‍കണം: ഹര്‍ജി

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇറ്റാലിയന്‍ ക്ലബ്ബായ എ. എസ്. റോമയെ നേരിടാന്‍ ഒരുങ്ങുമ്പോള്‍ മത്സരം ആവേശകരമാകുമെന്ന് ഉറപ്പാണ്. സ്വന്തം ഗ്രൗണ്ടില്‍ കളിക്കുന്നതിന്റെ മേല്‍ക്കൈ റോമയ്ക്ക് ഉണ്ടെങ്കിലും ചുവന്ന ചെകുത്താന്‍മാരുടെ പോരാട്ട വീര്യത്തെ പിടിച്ചുകെട്ടാന്‍ റോമ കിണഞ്ഞ് പരിശ്രമിക്കേണ്ടി വരും.

ആദ്യപാദത്തില്‍ യുണൈറ്റഡ് രണ്ടിനെതിരെ ആറ് ഗോളുകള്‍ക്കാണ് റോമയെ തകര്‍ത്തത്. പരിക്കില്‍ നിന്ന് മുക്തരാവാത്ത ആന്റണി മാര്‍ഷ്യാലും ഡാനിയേല്‍ ജയിംസും യുണൈറ്റഡ് നിരയിലുണ്ടാവില്ല. രണ്ടാം സെമിയിയില്‍ ആഴ്‌സണല്‍ നാളെ രാത്രി സെവിയയെ നേരിടും. ആദ്യപാദ സെമിയില്‍ സെവിയ ഒന്നിനെതിരെ രണ്ട് ഗോളിന് ആഴ്‌സണലിനെ തോല്‍പിച്ചിരുന്നു.

Related Articles

Post Your Comments


Back to top button