തൃശൂർ : നിയമസഭ തെരഞ്ഞെടുപ്പില്‍ ഒപ്പം നിന്ന വോട്ടര്‍മാർക്ക് നന്ദി പറഞ്ഞ് നടനും ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ഏതൊരു മത്സരവും ഒരു പാഠമാണ്. ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂർകാർക്ക് വേണ്ടി പ്രവർത്തിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും ഞാൻ മുന്നിൽ തന്നെയുണ്ടാകും എന്നും സുരേഷ് ഗോപി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Read Also : യൂറോപ്യൻ സൂപ്പർ ലീഗിന്റെ ഭാഗമായി നിൽക്കുന്ന ക്ലബുകൾക്കെതിരെ നടപടിയുമായി യുവേഫ
കുറിപ്പിന്റെ പൂർണരൂപം…………………….
തൃശൂരിന് എന്റെ നന്ദി!
എനിക്ക് വോട്ട് നൽകിയ തൃശൂരിലെ പ്രബുദ്ധരായ വോട്ടർമാർക്ക് നന്ദി!
നൽകാത്തവർക്കും നന്ദി!
ഏതൊരു മത്സരവും ഒരു പാഠമാണ്. ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂർകാർക്ക് വേണ്ടി പ്രവർത്തിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും ഞാൻ മുന്നിൽ തന്നെയുണ്ടാകും എന്നൊരു ഉറപ്പ് നൽകുന്നു. എല്ലാവരോടും സ്നേഹം മാത്രം!
തൃശൂരിന് എന്റെ നന്ദി!എനിക്ക് വോട്ട് നൽകിയ തൃശൂരിലെ പ്രബുദ്ധരായ വോട്ടർമാർക്ക് നന്ദി!നൽകാത്തവർക്കും നന്ദി!ഏതൊരു…
Posted by Suresh Gopi on Wednesday, May 5, 2021
Post Your Comments