KeralaLatest NewsNews

അനാവശ്യമായി പുറത്തിറങ്ങിയാല്‍ കേസ് എടുക്കും; സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

ലോക്ക് ഡൗണില്‍ ജില്ല വിട്ടുള്ള യാത്ര പാടില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ലോക്ക് ഡൗണില്‍ ജില്ല വിട്ടുള്ള യാത്ര പാടില്ല. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്ക് എതിരെ കേസെടുക്കുമെന്നും മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Also Read: ആശുപത്രി സന്ദര്‍ശനം ഒഴിവാക്കാം; ഇ സഞ്ജീവനി കോവിഡ് ഒ.പി ഇനി മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും

അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ 6 മണി മുതല്‍ വൈകുന്നേരം 7.30 വരെ തുറന്ന് പ്രവര്‍ത്തിക്കാം. ഹോട്ടലുകളില്‍ നിന്ന് ഹോം ഡെലിവറി മാത്രമേ അനുവദിക്കുകയുള്ളൂ. പൊതുഗതാഗതം പൂര്‍ണമായും നിരോധിക്കും. റെയില്‍വെ സ്‌റ്റേഷനുകള്‍, എയര്‍പോര്‍ട്ടുകള്‍ എന്നിവിടങ്ങളില്‍ എത്തുന്നവര്‍ക്ക് രേഖകള്‍ കാണിച്ചാല്‍ യാത്ര ചെയ്യാം.

ഏത് കാര്യത്തിന് പുറത്തിറങ്ങിയാലും സത്യവാങ്മൂലം കൈവശം കരുതണം. ആശുപത്രി, വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലേക്ക് പോകുന്നവരെ തടയില്ല. വിവാഹ ചടങ്ങുകളില്‍ 30 പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്കും പങ്കെടുക്കാം. ആരാധനാലയങ്ങള്‍ തുറക്കാമെങ്കിലും പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ലെന്നും മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു.

ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. അടിയന്തിര പ്രാധാന്യമില്ലാത്ത കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചിടും. കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍, മത്സ്യബന്ധനം, മൃഗസംരക്ഷണ മേഖലകള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

Related Articles

Post Your Comments


Back to top button