ഉത്തരാഖണ്ഡിൽ 5
ഉത്തരാഖണ്ഡിൽ ഓക്‌സിജൻക്ഷാമത്തെ തുടർന്ന് അഞ്ച് കോവിഡ് രോഗികൾ മരിച്ചു. ഹരിദ്വാർജില്ലയിലെ റൂർക്കിയിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലായിരുന്നവരാണ് മരിച്ചത്. ബുധനാഴ്‌ച പുലർച്ചെ അരമണിക്കൂറോളം ഓക്‌സിജൻ വിതരണം മുടങ്ങിയതിനെ തുടർന്നാണ് ഒരു സ്‌ത്രീ ഉൾപ്പെടെ അഞ്ചുപേർ മരിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. മരിച്ചവരിൽ ഒരാൾ വെന്റിലേറ്ററിലും നാലുപേർ ഓക്‌സിജൻ വിതരണമുള്ള കിടക്കകളിലുമായിരുന്നു. സംഭവത്തിൽ മജിസ്‌ട്രേട്ടുതല അന്വേഷണത്തിന് ഉത്തരവിട്ടതായി ജില്ലാ മജിസ്‌ട്രേട്ട് സി ഹരിരവിശങ്കർ പ്രതികരിച്ചു.
തമിഴ്‌നാട്ടിൽ 10
തമിഴ്‌നാട്ടിൽ ഓക്‌സിജൻ ലഭിക്കാതെ 10 കോവിഡ് രോഗികൾ മരിച്ചതായി ബന്ധുക്കൾ ആരോപിച്ചു. പ്രതിദിനം ശരാശരി 1,500 കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്ന ജില്ലകളിലൊന്നായ ചെന്നൈക്കടുത്തുള്ള ചെംഗൽപട്ടു ജില്ലയിലാണ് മരണങ്ങൾ. ചെംഗൽപട്ടു സർക്കാർ ആശുപത്രിയിൽ 500 കോവിഡ് രോഗികളുണ്ട്. കലക്‌ടർ ആശുപത്രി സന്ദർശിച്ച് റിപ്പോർട്ട് തേടി.
ആന്ധ്രയിൽ 4
ആന്ധ്രയിലെ ആശുപത്രിയിൽ ഓക്സിജൻ തീർന്നതിനെ തുടർന്ന് 4 കോവിഡ് രോഗികൾ മരിച്ചു. അനന്തപുരിലെ സൂപ്പർ സ്പെഷ്യാലിറ്റി ക്യാൻസർ ആശുപത്രിയിലാണ് ചൊവ്വാഴ്ച വൈകിട്ട് തീർന്നത്. ഒരാഴ്ചയ്ക്കുള്ളിൽ ഈ ആശുപത്രിയിലെ മൂന്നാമത്തെ സംഭവമാണിത്. ഒരു മണിക്കൂറിനുശേഷം ഓക്‌സിജൻ പുനഃസ്ഥാപിച്ചെങ്കിലും അതിനിടെ നാലുമരണമുണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..