06 May Thursday

മുല്ലപ്പള്ളിയുടെ രാജി ആവശ്യപ്പെട്ട്‌ കോഴിക്കോട്‌ ഡിസിസി ഓഫീസിൽ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Thursday May 6, 2021

കോഴിക്കോട്‌ > നിയമസഭാ തെരഞ്ഞെടുപ്പ്‌ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ രാജിവയ്‌ക്കണമെന്ന ആവശ്യമുന്നയിച്ച്‌ ഡിസിസി ഓഫീസിനുമുമ്പിൽ യൂത്ത്‌ കോൺഗ്രസ്‌ പ്രതിഷേധം. കോഴിക്കോട്‌ സൗത്തിലെ പന്നിയങ്കര മണ്ഡലം യൂത്ത്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ ശ്രീകാന്ത്‌ പിലാക്കാടിന്റെ നേതൃത്വത്തിൽ മൂന്നുപേരാണ്‌ പ്ലക്കാർഡുമായി പ്രതിഷേധിച്ചത്‌.

കോവിഡ്‌ കാലമായതിനാലാണ്‌ പ്രതിഷേധം പ്രതീകാത്മകമാക്കിയതെന്ന്‌ ഇവർ പറഞ്ഞു. ഇല്ലെങ്കിൽ ശക്തമായ പ്രതിഷേധ മാർച്ച്‌ നടക്കുമായിരുന്നു. തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സമ്പൂർണ തോൽവിക്കുത്തരവാദികൾ പിടിപ്പുകെട്ട നേതൃത്വമാണെന്നും പ്രതിഷേധക്കാർ കുറ്റപ്പെടുത്തി. വ്യാഴാഴ്‌ച പകൽ 12.30ഓടെയാണ്‌ സംഭവം. പി എസ്‌ അർജുൻ, അതുൽ എന്നീ പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കാളിയായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top