Latest NewsNewsInternational

വീണ്ടും ആശങ്ക ഉയര്‍ത്തി വുഹാന്‍; മ്യൂസിക് ഫെസ്റ്റില്‍ മാസ്‌കും സാമൂഹിക അകലവുമില്ലാതെ പങ്കെടുത്തത് ആയിരങ്ങള്‍

രണ്ട് ദിവസങ്ങളിലായാണ് വന്‍ ജനപങ്കാളിത്തത്തോടെ പരിപാടി നടന്നത്

ബീജിംഗ്: കോവിഡ് വൈറസിന്റെ പ്രഭവ കേന്ദ്രമെന്ന് അറിയപ്പെടുന്ന വുഹാന്‍ വീണ്ടും ആശങ്കയാകുന്നു. കഴിഞ്ഞ ദിവസം വുഹാനില്‍ നടന്ന മ്യൂസിക് ഫെസ്റ്റില്‍ മാസ്‌കും സാമൂഹിക അകലവുമില്ലാതെ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. രണ്ട് ദിവസങ്ങളിലായാണ് വന്‍ ജനപങ്കാളിത്തത്തോടെ പരിപാടി നടന്നത്.

Also Read: കോവിഡ് വ്യാപനത്തിനിടെ ഇന്ത്യയില്‍ ഐപിഎല്‍ നടത്തിയതിന് 1000 കോടി രൂപ ഈടാക്കണം; ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി

സ്‌ട്രോബറി മ്യൂസിക് ഫെസ്റ്റിവലിലാണ് ആയിരങ്ങള്‍ പങ്കെടുത്തത്. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ആളുകള്‍ രണ്ട് ദിവസവും ആഘോഷമാക്കി. ഏത് നിമിഷവും വ്യാപിച്ചേക്കാവുന്ന കോവിഡ് വൈറസിനെതിരെ യാതൊരു പ്രതിരോധ നടപടിയും സ്വീകരിക്കാതെയാണ് പരിപാടി നടന്നത്. ലോകം മുഴുവന്‍ കോവിഡിനെതിരെ പോരാടുമ്പോള്‍ പ്രഭവ കേന്ദ്രമായ വുഹാനില്‍ ആഘോഷ പരിപാടികള്‍ നടത്തിയതിനെതിരെ ആഗോളതലത്തില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം കോവിഡ് വ്യാപനം മൂലം ചൈനയിലെ ഏറ്റവും വലിയ ഔട്ട്‌ഡോര്‍ സംഗീതോത്സവമായ സ്‌ട്രോബറി മ്യൂസിക് ഫെസ്റ്റിവല്‍ നടത്തിയിരുന്നില്ല. എന്നാല്‍, നിലവില്‍ വുഹാന്‍ നഗരം കോവിഡ് മുക്തമാണെന്നാണ് ചൈനീസ് അധികൃതരുടെ അവകാശവാദം.

Related Articles

Post Your Comments


Back to top button